Sinopsis
Listen to interviews, features and community stories from the SBS Radio Malayalam program, including news from Australia and around the world. - ,
Episodios
-
നാട്യ വിസ്മയവുമായി ശോഭന; കലാവിരുന്നുമായി ആദിമ വർഗ വിഭാഗവും
09/04/2026 Duración: 04minസിഡ്നിയിലെ പാരമറ്റയിലാണ് ഓസ്ട്രേലിയൻ ആദിമ വർഗ വിഭാഗ കലാകാരൻമാരും പത്മഭൂഷൺ ശോഭനയും അരങ്ങിലെത്തുന്നത്. ഇന്ത്യൻ ക്ലാസിക്കൽ നൃത്തവും ആദിമ വർഗ്ഗ സമൂഹ കാലപരിപാടികളുമാണ് ചടങ്ങിലുണ്ടാകുക. സിഡ്നിയിലെ പാരമറ്റയിൽ നടക്കുന്ന ചടങ്ങിൻറെ വിശേഷങ്ങൾ സംഘാടകരായ തനുജ രവീന്ദ്രനും സത്യജിത്ത് കല്യാടനും പങ്കുവയ്ക്കുന്നത് കേൾക്കാം
-
ഇന്നത്തെ വാർത്ത: ട്രംപിനെ കുറ്റപ്പെടുത്തി ഓസ്ട്രേലിയൻ പ്രധാനമന്ത്രി; പ്രസ്താവനകൾ ഒരു പ്രസിഡൻറിന് ചേർന്നതല്ല
08/04/2026 Duración: 04min2026 ഏപ്രിൽ എട്ടിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
-
ഉൾനാടൻ സിറ്റികൾക്ക് പ്രിയമേറുന്നു; കുടിയേറ്റം കൂടുതലും ഈ ഓസ്ട്രേലിയൻ സിറ്റികളിലേക്ക്...
08/04/2026 Duración: 04minതലസ്ഥാന നഗരങ്ങളിൽ നിന്നും ചെലവ് കുറഞ്ഞ റീജിയണൽ പ്രദേശങ്ങളിലേക്ക് മാറുന്ന പ്രവണത ശക്തമാകുകയാണെന്ന് റിപ്പോർട്ട്. കോമണ്വെല്ത്ത് ബാങ്കും, റീജിയണൽ ഓസ്ട്രേലിയ ഇൻസ്റ്റിട്യൂട്ടും ചേർന്നാണ് റീജിയണൽ മൂവേഴ്സ് ഇൻഡക്സ് റിപ്പോർട്ട് പുറത്തിറക്കിയത്. വാർത്തയുടെ വിശദാംശങ്ങൾ കേൾക്കാം മുകളിലത്തെ പ്ലെയറിൽ നിന്നും...
-
പ്രകടന പത്രികകളിലെ വാഗ്ദാനങ്ങൾ പ്രശ്നങ്ങളുണ്ടാക്കും; ക്രോസ് വോട്ടിംഗ് ബിജെപിക്ക് തിരിച്ചടി; അവസാന ലാപ്പിലെ പ്രതീക്ഷകളുമായി പി.പി ശശീന്ദ്രൻ
08/04/2026 Duración: 24minനിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും വിവിധ മുന്നണികളുടെ സാധ്യതകളും മുതിർന്ന മാധ്യമപ്രവർത്തകനും മാതൃഭൂമി ഡെപ്യൂട്ടി എഡിറ്ററുമായ പി പി ശശീന്ദ്രൻ വിലയിരുത്തുന്നു. കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...
-
ഓസ്ട്രേലിയക്കാർക്ക് എന്താ നിയമസഭാ തെരഞ്ഞെടുപ്പിൽ കാര്യം? വിജയപ്രതീക്ഷകൾ കേൾക്കാം
07/04/2026 Duración: 13minകേരളം പോളിങ് ബൂത്തിലേക്ക് എത്താൻ മണിക്കൂറുകൾ ബാക്കിനിൽക്കേ,ഓസ്ട്രേലിയയിൽ ജീവിക്കുന്ന മലയാളികളിൽ ചിലർ തങ്ങളുടെ വിജയപ്രതീക്ഷകൾ പങ്കുവയ്ക്കുന്നു.. ആര് നേടുമെന്നും ആര് തോൽക്കുമെന്നും പറയുന്നതിനൊപ്പം, രസകരമായ വോട്ടോർമകളെ കുറിച്ചും അവർ സംസാരിക്കുന്നു. വോട്ടർ പട്ടികയിൽ പേര് പുതുക്കിയും വോട്ട് ചെയ്യാൻ നാട്ടിലേക്ക് യാത്ര തിരിച്ചവരുമുണ്ട് ഇക്കൂട്ടത്തിൽ.. കേൾക്കാം 2026 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഓസ്ട്രേലിയൻ മലയാളികളുടെ പ്രതീക്ഷകൾ.... മുകളിലെ പ്ലേയറിൽ നിന്നും...
-
ഇന്നത്തെ വാർത്ത: പെട്രോൾ, ഡീസൽ വാഹന വിൽപ്പന സ്തംഭിച്ചു; ഇലക്ട്രിക് കാറുകളുടെ വിൽപ്പന റെക്കോർഡിലേക്ക്
07/04/2026 Duración: 03min2026 ഏപ്രിൽ ഏഴിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
-
ഒരുജീവൻ രക്ഷിക്കാൻ ഒഴുക്കി കളഞ്ഞത് ലക്ഷക്കണക്കിന് ലിറ്റർ ഇന്ധനം; ആകാശ യാത്രയിലെ രക്ഷാ ദൗത്യത്തിൻറെ വിശദാംശങ്ങളറിയാം
07/04/2026 Duración: 05minസിഡ്നിയിൽ നിന്ന് അമേരിക്കയിലേക്ക് പറന്ന വിമാനത്തിലെ ഇന്ധനമാണ് ആകാശത്ത് ഒഴുക്കി കളഞ്ഞത്. യാത്രക്കാരൻറെ ജീവൻ രക്ഷിക്കാൻ ലക്ഷ്യമിട്ടുള്ള അടിയന്തര ലാൻഡിംഗിനായിരുന്നു ഈ നടപടി. ഈ സംഭവത്തിന്റെ വിശദാംശങ്ങളും വിദേശയാത്രയ്ക്കിടയിൽ മെഡിക്കൽ എമർജൻസി ഉണ്ടായാൽ യാത്രക്കാർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളും പരിശോധിക്കാം..മുകളിലെ പ്ലേയറിൽ നിന്നും...
-
ഇന്നത്തെ വാർത്ത: മെയ് മാസം വരെയുള്ള ഇന്ധന ലഭ്യത ഉറപ്പ്; ഏഷ്യൻ റിഫൈനറികളിൽ നിന്ന് ഇറക്കുമതി തുടരും
06/04/2026 Duración: 03min2026 ഏപ്രിൽ ആറിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
-
LDFൻറെ ഭാവി കെയർ ഇക്കോണമിയിൽ; ട്വെന്റി-20 യുഡിഎഫുമായി ചർച്ച നടത്തി; BJP ഇത്തവണ നിർണ്ണായകം: ഉണ്ണി ബാലകൃഷ്ണൻറെ തിരഞ്ഞെടുപ്പ് കാഴ്ചപ്പാടുകൾ
06/04/2026 Duración: 23minനിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും വിവിധ മുന്നണികളുടെ സാധ്യതകളും മുതിർന്ന മാധ്യമപ്രവർത്തകനും ഏഷ്യാനെറ്റ് ന്യൂസ് സീനിയർ എഡിറ്റോറിയൽ കൺസൾട്ടൻറുമായ ഉണ്ണി ബാലകൃഷ്ണൻ വിലയിരുത്തുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...
-
How to buy Indigenous art and craft ethically in Australia - നിങ്ങൾ വാങ്ങിയത് ഒറിജിനൽ ആണോ? ഓസ്ട്രേലിയൻ ആദിമ വർഗ്ഗ കലാസൃഷ്ടികൾ വാങ്ങുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ...
04/04/2026 Duración: 09minBuying Aboriginal and Torres Strait Islander art can be meaningful, but how do you know if it's real and ethical? Fake art is still a problem in Australia, and protections are still developing. This guide helps you understand what to look for, what questions to ask, and where to buy safely. By choosing carefully, you can support First Nations artists and their communities. - ആദിമ വർഗ്ഗ- ടോറസ് സ്ട്രെയിറ്റ് ഐലൻഡർമാരുടേതെന്ന പേരിൽ ഓസ്ട്രേലിയയിൽ വിൽക്കപ്പെടുന്ന കലാസൃഷ്ടികളിൽ ഭൂരിഭാഗവും വ്യാജ നിർമ്മിതിയാണ്. ഇത്തരം വ്യാജ കലാസൃഷ്ടികൾ ആദിമ വർഗ്ഗ കലാകാരൻമാർക്ക് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ആദിമ വർഗ്ഗ വിഭാഗ കലാസൃഷ്ടികൾ വാങ്ങുമ്പോൾ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം, ഒറിജിനൽ എങ്ങനെ തിരിച്ചറിയാം, എവിടെ നിന്ന് സുരക്ഷിതമായി വാങ്ങാം തുടങ്ങിയ കാര്യങ്ങളാണ് ഓസ്ട്രേലിയൻ വഴികാട്ടിയുടെ ഈ എപ്പിസോഡിൽ. കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...
-
ഓസ്ട്രേലിയ പോയവാരം: ഇന്ധന വില ഇനിയും കുറയും; സാമ്പത്തിക മാന്ദ്യ ഭീതിയിൽ രാജ്യം
04/04/2026 Duración: 07minഓസ്ട്രേലിയയിലെ ഇക്കഴിഞ്ഞയാഴ്ചയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം, ചുരുക്കത്തിൽ...
-
ഇന്നത്തെ വാർത്ത; ഇന്ധനവുമായി 50ലധികം കപ്പലുകൾ ഓസ്ട്രേലിയയിലേക്ക്;യുദ്ധത്തിൽ പങ്കുചേരില്ലെന്നും സർക്കാർ
03/04/2026 Duración: 04min2026 ഏപ്രിൽ മൂന്നിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
-
ഗൃഹ സന്ദർശനവും സോഷ്യൽ മീഡിയ ക്യാമ്പെയിനും; പ്രചാരണത്തിൽ സജീവമായി ഓസ്ട്രേലിയൻ മലയാളികൾ
03/04/2026 Duración: 13minകേരള നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ ഓസ്ട്രേലിയൻ മലയാളികളിൽ പലരും പ്രചാരണ ചൂടിലാണ്. നേരിട്ടും, സമൂഹമാധ്യമങ്ങളിലൂടെയും പ്രചാരണത്തിൽ സജീവമാകുന്ന ഓസ്ട്രേലിയൻ മലയാളികളുടെ വിശേഷങ്ങൾ കേൾക്കാം.. മുകളിലെ പ്ലേയറിൽ നിന്നും...
-
ഇന്നത്തെ വാർത്ത: പ്രതിസന്ധി നേരിടുന്ന മേഖലകൾക്കായി 1 ബില്യൺ ഡോളർ; കൂടുതൽ നടപടികൾ ഉണ്ടാകുമെന്നും പ്രധാനമന്ത്രി
02/04/2026 Duración: 03min2026 ഏപ്രിൽ രണ്ടിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
-
തലസ്ഥാന നഗരങ്ങൾ ഉപേക്ഷിക്കുന്നവർ കൂടുന്നു; ഏറ്റവും കൂടുതൽ ആളുകൾ കുടിയേറിയത് ഈ റീജിയണൽ സിറ്റിയിലേക്ക്...
02/04/2026 Duración: 04minനഗരങ്ങളിൽ നിന്ന് ചെലവ് കുറഞ്ഞ റീജിയണൽ പ്രദേശങ്ങളിലേക്ക് മാറുന്ന പ്രവണത ശക്തമാകുകയാണെന്ന് റിപ്പോർട്ട്. കോമണ്വെല്ത്ത് ബാങ്കും, റീജിയണൽ ഓസ്ട്രേലിയ ഇൻസ്റ്റിട്യൂട്ടും ചേർന്നാണ് റീജിയണൽ മൂവേഴ്സ് ഇൻഡക്സ് റിപ്പോർട്ട് പുറത്തിറക്കിയത്. വാർത്തയുടെ വിശദാംശങ്ങൾ കേൾക്കാം മുകളിലത്തെ പ്ലെയറിൽ നിന്നും...
-
സാമ്പത്തിക ആഘാതങ്ങൾ മാസങ്ങളോളം തുടരും; ഇന്ധന ഉപയോഗത്തിൽ കരുതൽ വേണമെന്നും പ്രധാനമന്ത്രി
01/04/2026 Duración: 05minഇറാൻ യുദ്ധം ഉണ്ടാക്കിയ അനിശ്ചിതത്വം ഒഴിവാക്കാൻ എല്ലാ ഓസ്ട്രേലിയക്കാരും അവരവരുടെ ഭാഗം ചെയ്യണമെന്ന് പ്രധാനമന്ത്രി ആന്റണി അൽബനീസി അഭ്യർത്ഥിച്ചു. ഓസ്ട്രേലിയക്കാരെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തിൽ പുതിയ പ്രഖ്യാപനങ്ങളോ തീരുമാനങ്ങളോ പ്രധാനമന്ത്രി നടത്തിയില്ല.
-
ഇന്നത്തെ വാർത്ത; പ്രധാനമന്ത്രി ഉടൻ രാജ്യത്തെ അഭിസംബോധന ചെയ്യും; സുപ്രധാന പ്രഖ്യാപനമുണ്ടാകുമെന്ന് സൂചന
01/04/2026 Duración: 04min2026 ഏപ്രിൽ ഒന്നിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
-
ഇന്നത്തെ വാർത്ത: ഡെബിറ്റ്,ക്രെഡിറ്റ് കാർഡുകളുടെ സർചാർജ്ജ് ഒഴിവാക്കി; eftpos, Mastercard, Visa നെറ്റ്വർക്കുകൾക്കും ബാധകം
31/03/2026 Duración: 04min2026 മാർച്ച് 31ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
-
ചന്ദ്രനെ അടുത്തറിയാൻ ആർട്ടെമിസ് നാളെ യാത്ര തുടങ്ങും; കരുത്താകുന്നത് ഓസ്ട്രേലിയൻ സാങ്കേതിക വിദ്യ
31/03/2026 Duración: 06minമനുഷ്യനെ ചന്ദ്രനിലെത്തിക്കാനുള്ള നാസയുടെ പുതിയ ദൗത്യത്തിന് മുന്നോടിയായാണ് ബഹിരാകാശ സഞ്ചാരികളുടെ യാത്ര. ഏപ്രിൽ 1-ന് തുടക്കം കുറിക്കുന്ന ഈ ദൗത്യത്തിൽ നാല് ബഹിരാകാശ സഞ്ചാരികളാണ് ചന്ദ്രനെ ഭ്രമണം ചെയ്യുക. കാൻബറയിലെ സെൻററാണ് ഈ ദൗത്യത്തിനാവശ്യമായ ആശയവിനിമയ സഹായങ്ങൾ നൽകുന്നത്.
-
ഇന്നത്തെ വാർത്ത: ഇന്ധന എക്സൈസ് പകുതിയായി കുറച്ചു; ലിറ്ററിന് 26 സെൻറ് കുറയും
30/03/2026 Duración: 04min2026 മാർച്ച് 30ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...