Sinopsis
Listen to interviews, features and community stories from the SBS Radio Malayalam program, including news from Australia and around the world. - ,
Episodios
-
വെസ്റ്റേൺ സിഡ്നിയിലെ പുതിയ എയർപോർട്ടിൽ നിന്ന് കേരളത്തിലേക്കും പറക്കാം; സിംഗപ്പൂർ എയർലൈൻസ് ഫ്ലൈറ്റുകൾ പ്രഖ്യാപിച്ചു
30/03/2026 Duración: 03minവെസ്റ്റേൺ സിഡ്നി അന്താരാഷ്ട്ര വിമാനത്താവളത്തിൽ (WSI) നിന്നും സിംഗപ്പൂർ എയർലൈൻസ് പുതിയ സർവ്വീസുകൾ പ്രഖ്യാപിച്ചു. സിംഗപ്പൂർ വഴിയുള്ള പുതിയ സർവീസുകൾ കേരളത്തിലേക്കുള്ള യാത്രകൾ എളുപ്പമാക്കും. നവംബറിൽ ആരംഭിക്കുന്ന പ്രതിദിന വിമാനസർവ്വീസുകളുടെ വിശദാംശങ്ങൾ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...
-
ലോംഗ് വീക്കെന്റും, എഗ് ഹണ്ടും: മതവിശ്വാസം മാത്രമാണോ ഓസ്ട്രേലിയയിലെ ഈസ്റ്റര്‍ ആഘോഷങ്ങൾ
30/03/2026 Duración: 07minക്രൈസ്തവ മതവിശ്വാസികള്‍ക്ക് ഏറ്റവും പ്രധാനപ്പെട്ട ആഘോഷങ്ങളിലൊന്നാണ് ഈസ്റ്റര്‍. എന്നാല്‍ ഓസ്ട്രേലിയയില്‍ ഈസ്റ്റര്‍ ഒരു മതത്തിന്റെ വിശ്വാസികളില്‍ മാത്രം ഒതുങ്ങി നില്ക്കുന്നില്ല. ഈസ്റ്റര്‍ ലോംഗ് വീക്കെന്റും, ആഘോഷങ്ങളുമെല്ലാം ഓസ്ട്രേലിയയുടെ ബഹുസ്വര സമൂഹത്തില്‍ നല്കുന്ന സംഭാവനകള്‍ എന്തെന്ന് അറിയാം...
-
സൺസ്ക്രീനുകൾ വാങ്ങുമ്പോഴും ഉപയോഗിക്കുമ്പോഴും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ...
29/03/2026 Duración: 11minസ്കിൻ ക്യാൻസറുകളെ പ്രതിരോധിക്കാൻ സൺസ്ക്രീനുകൾ ഫലപ്രദമാണെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. സൺസ്ക്രീനുകൾ തിരഞ്ഞെടുക്കുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണമെന്നും, അവ എങ്ങനെ ഉപയോഗിക്കണമെന്നും അറിയാം ഓസ്ട്രേലിയൻ വഴികാട്ടിയുടെ പുതിയ എപ്പിസോഡിലൂടെ. കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...
-
ഓസ്ട്രേലിയ പോയവാരം:രാജ്യത്ത് ഇന്ധന നിയന്ത്രണം ഉടൻ ഇല്ല; നിർണായക ദേശീയ കാബിനറ്റ് യോഗം തിങ്കളാഴ്ച
28/03/2026 Duración: 09minഓസ്ട്രേലിയയിലെ ഇക്കഴിഞ്ഞയാഴ്ചയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം, ചുരുക്കത്തിൽ...
-
കാർ മോഷണം കൂടുന്നതായി പോലീസ്; മോഷ്ടിക്കപ്പെടുന്നതിലേറെയും 'കീ ലെസ്സ് എൻട്രി' കാറുകൾ
27/03/2026 Duración: 07minഓസ്ട്രേലിയയുടെ വിവിധയിടങ്ങളിൽ കാർ മോഷണം കൂടിവരികയാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ഓരോ 11 മിനിറ്റിലും ഒരു വാഹനം വീതം മോഷണം പോകുന്നുണ്ടെന്നാണ് കണക്ക്. കീ ക്ലോണിംഗ് സംവിധാനം ദുരുപയോഗം ചെയ്താണ് ഭൂരിപക്ഷം കാറുകളും മോഷ്ടിക്കപ്പെടുന്നത്. വാർത്തയുടെ വിശദാംശങ്ങളും, വാഹന ഉടമകൾ സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ചും കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്നും...
-
ഇന്നത്തെ വാർത്ത; പെട്രോൾ-ഡീസൽ എക്സൈസ് നികുതി ഒഴിവാക്കണമെന്ന് ആവശ്യം; ഇന്ധന ലഭ്യതയിൽ ആശങ്ക വേണ്ടെന്ന് പ്രധാനമന്ത്രി
27/03/2026 Duración: 04min2026 മാർച്ച് 27ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം..
-
ഇന്നത്തെ വാർത്ത: പലിശ നിരക്ക് വീണ്ടും കൂടുമെന്ന് ആർ ബി എ മുന്നറിയിപ്പ്; മിനിമം വേതനം വർദ്ധിപ്പിക്കണമെന്ന് ഫെഡറൽ സർക്കാർ
26/03/2026 Duración: 05min2026 മാർച്ച് 26ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം..
-
യാത്രാ നിയന്ത്രണം താൽക്കാലിക വിസകളിലുള്ളവർക്ക്; ഇന്ത്യക്കാരെയും ഗൾഫിലുള്ളവരെയും ഓസ്ട്രേലിയൻ നിയമം ബാധിക്കുമോ?
26/03/2026 Duración: 10minതാൽക്കാലിക വിസകളിലുള്ളവർക്കാണ് ഓസ്ട്രേലിയയിൽ പ്രവേശിക്കുന്നതിന് നിയന്ത്രണം ഉണ്ടാകുക. ഇന്ത്യയിൽ നിന്നും ഗൾഫ് രാജ്യങ്ങളിൽ നിന്നുമുള്ളവരെ Arrival control determination ബാധിക്കുമോ? നിയമ ഭേഗഗതിയുടെ വിശദാംശങ്ങൾ അഡ്ലൈഡിലെ മിൻഡു ദ മൈഗ്രേഷൻ ഏജൻ്റിൽ മൈഗ്രേഷൻ ഏജൻറായ മിൻഡു കുര്യൻ പങ്കു വെയ്ക്കുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...
-
ഇലക്ട്രിക് കാറുകൾക്ക് വില കുറയും; യൂറോപ്പിൽ കൂടുതൽ തൊഴിലവസരങ്ങൾ; വ്യാപാര കരാറിൻറെ നേട്ടങ്ങളറിയാം...
26/03/2026 Duración: 08minഎട്ട് വർഷം നീണ്ട ചർച്ചകൾക്കൊടുവിലാണ് ഓസ്ട്രേലിയയും യൂറോപ്യൻ യൂണിയനും തമ്മിൽ വാണിജ്യ പ്രതിരോധ കരാർ ഒപ്പു വെച്ചത്. കരാർ ഓസ്ട്രേലിയയ്ക്ക് നേട്ടമാണെന്ന് ഫെഡറൽ സർക്കാർ അവകാശപ്പെടുമ്പോഴും കർഷക സംഘടനകളുടെ ഭാഗത്ത് നിന്ന് പ്രതിഷേധം ഉയരുന്നുണ്ട്. ഓസ്ട്രേലിയ - യൂറോപ്യൻ യൂണിയൻ വ്യാപാര കരാറിൻറെ വിശദാംശങ്ങളറിയാം മുകളിലെ പ്ലെയറിൽ നിന്നും...
-
ഇന്നത്തെ വാർത്ത: ഇന്ധനക്ഷാമം രൂക്ഷമാകുന്നു; പണപ്പെരുപ്പം കുറഞ്ഞു
25/03/2026 Duración: 04min2026 മാർച്ച് 25ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം..
-
എല്ലാത്തിൻറേയും ഒറ്റമൂലി ആർട്ടിഫിഷ്യൽ ഇൻറലിജൻസ്! നിങ്ങളുടെ തീരുമാനങ്ങളെ ഡിജിറ്റൽ ലോകം സ്വാധീനിക്കുന്നുണ്ടോ?
25/03/2026 Duración: 10minനിക്ഷേപം പോലുള്ള സുപ്രധാന തീരുമാനങ്ങളിൽ AIയെ അന്ധമായി വിശ്വസിക്കരുതെന്ന് ഓസ്ട്രേലിയൻ സെക്യൂരിറ്റീസ് ആൻഡ് ഇൻവെസ്റ്റ്മെന്റ് കമ്മീഷൻ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. വ്യക്തിപരമായ തീരുമാനങ്ങളിൽ പോലും AI ടൂളുകളുടെയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരുടെയും സ്വാധീനമുണ്ടെന്നും ASICൻറെ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഓസ്ട്രേലിയയിലെ മലയാളികളുടെ തീരുമാനങ്ങളെ ഡിജിറ്റൽ ഉള്ളടക്കങ്ങൾ സ്വാധീനിക്കാറുണ്ടോ? ഈ വിഷയത്തിലെ അഭിപ്രായങ്ങൾ ചില ഓസ്ട്രേലിയൻ മലയാളികൾ പങ്കുവെയ്ക്കുന്നത് കേൾക്കാം
-
ഇന്നത്തെ വാർത്ത: 184 പമ്പുകളിൽ പെട്രോൾ കിട്ടാനില്ല; ഇന്ധനം നിറച്ച ശേഷം പണം നൽകാതെ കടന്നയാൾ പോലീസ് പിടിയിൽ
24/03/2026 Duración: 04min2026 മാർച്ച് 24ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം..
-
ആരോഗ്യ - സാമ്പത്തിക തീരുമാനങ്ങളിൽ എഐ ഉപയോഗിക്കുന്നുണ്ടോ? മുന്നറിയിപ്പുമായി ASIC
24/03/2026 Duración: 03minഓസ്ട്രേലിയൻ സെക്യൂരിറ്റീസ് ആൻഡ് ഇൻവെസ്റ്റ്മെന്റ് കമ്മീഷൻ ജെൻസീ വിഭാഗക്കാർക്കിടയിൽ നടത്തിയ സർവേയിലാണ് ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഓസ്ട്രേലിയയിലെ യുവാക്കളിൽ 63 ശതമാനം പേരും സാമ്പത്തിക ഉപദേശങ്ങൾക്കായി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളെയാണ് ആശ്രയിക്കുന്നതെന്നായിരുന്നു സർവേ റിപ്പോർട്ട്. വിശദാംശങ്ങളറിയാം മുകളിലെ പ്ലേയറിൽ നിന്നും....
-
ഇന്നത്തെ വാർത്ത: അഞ്ചിലൊന്ന് വോട്ടർമാരും വൺ നേഷനൊപ്പം; ഡീസൽ പ്രതിസന്ധി ഭക്ഷ്യ വില കൂട്ടുമെന്നും മുന്നറിയിപ്പ്
23/03/2026 Duración: 05min2026 മാർച്ച് 23ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം..
-
14 മൈഗ്രേഷൻ ഏജൻറുമാർക്കെതിരെ നടപടി; വിസ തട്ടിപ്പുകാരെ കുടുക്കാൻ നിയമ പരിഷ്കരണവുമായി ഓസ്ട്രേലിയ
23/03/2026 Duración: 03min2021 മുതൽ ഇതുവരെ, ഏകദേശം 61 ഏജൻറുമാരുടെ ലൈസൻസ് റദ്ദാക്കുകയോ താൽക്കാലിക വിലക്കേർപ്പെടുത്തുകയോ ചെയ്തിട്ടുണ്ടെന്ന് സർക്കാർ അറിയിച്ചു. മൈഗ്രേഷൻ ഏജന്റുമാരുടെ പ്രവർത്തനങ്ങളിൽ കൂടുതൽ സുതാര്യതയും നിയന്ത്രണവും ഉറപ്പാക്കുന്ന പുതിയ നിയമനിർമ്മാണമാണ് അടുത്ത മാസം പ്രാബല്യത്തിൽ വരുന്നത്. വിശദമായി കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്നും...
-
Rhoda Roberts AO: The cultural warrior who changed the nation - റോഡ റോബർട്ട്സ് AO: ഒരു രാഷ്ട്രത്തെ മാറ്റിമറിച്ച സാംസ്കാരിക പോരാളി
23/03/2026 Duración: 10minTributes are being made to SBS Elder-in-residence and Widjabul Wia-bal woman, Auntie Rhoda Roberts, who has died at the age of 66. Her short battle with a very rare type of ovarian cancer ended on Saturday afternoon on her country surrounded by family. The decorated writer, actor and director was awarded an Order of Australia in 2016 for her service to performing arts and immense impact on and off the stage and screen. Rhoda Robert’s family has granted permission for SBS to broadcast images and audio, to honour and celebrate her life and enduring legacy. - ഓസ്ട്രേലിയൻ ആദിമ വർഗ്ഗ വിഭാഗത്തിലെ പ്രമുഖ വ്യക്തിത്വവും വിഡ്ജാബുൾ വിയാ-ബാൽ വനിതയുമായിരുന്ന ആൻറി റോഡ റോബർട്ട്സ് AO ക്ക് രാജ്യം ആദരാഞ്ജലി അർപ്പിച്ചു. വളരെ അപൂർവമായ ഒരു തരം അണ്ഡാശയ കാൻസറിനോടുള്ള പോരാട്ടത്തെ തുടർന്ന് ശനിയാഴ്ചയിരുന്നു അന്ത്യം. SBS എൽഡർ-ഇൻ-റെസിഡൻസ് പദവിയിലുണ്ടായിരുന്ന ആൻറി റോഡ റോബർട്ട്സിന് 66 വയസ്സായിരുന്നു. എഴുത്തുകാരി, അഭിനേത്രി, സംവിധായക, മാധ്യമ പ്രവർത്തക എന്നീ നിലകളിൽ ശ്രദ്ധേയ സംഭാവനകൾ നൽകിയ ആൻറി റോഡ റോബർട്സിനെ രാജ്യം 2016-ൽ ഓർഡർ ഓഫ് ഓസ്ട്രേ
-
ഓസ്ട്രേലിയ പോയവാരം: ഓസ്ട്രേലിയയിൽ ഭീകര വാദ സാന്നിധ്യം കൂടിയെന്ന് റിപ്പോർട്ട്; ഇസ്ലാമോഫോബിയയും വർധിച്ചു
21/03/2026 Duración: 09minഓസ്ട്രേലിയയിലെ ഇക്കഴിഞ്ഞയാഴ്ചയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം, ചുരുക്കത്തിൽ...
-
ഓസ്ട്രേലിയൻ ട്രെയിനിംഗ് വിസ: പുതിയ മാനദണ്ഡങ്ങൾ അറിയാം
20/03/2026 Duración: 12minസബ്ക്ലാസ് 407 എന്ന ട്രെയിനിംഗ് വിസയുടെ അപേക്ഷ മാനദണ്ഡങ്ങളിൽ ഫെഡറൽ സർക്കാർ മാറ്റങ്ങൾ പ്രഖ്യാപിച്ചു. വിസാ മാനദണ്ഡങ്ങളിലെ മാറ്റങ്ങളെ പറ്റിയും ഈ വിസയ്ക്കായി അപേക്ഷിക്കുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങളും മെൽബണിലെ യെസ്റ്റേ മൈഗ്രേഷൻ ആൻറ് എഡ്യുക്കേഷൻ കൺസൾട്ടിംഗിൽ മൈഗ്രേഷൻ ഏജൻറായ മരിയ ബേബി വിശദീകരിക്കുന്നു. കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...
-
റമദാനെ വരവേറ്റ് സിഡ്നി;ആഘോഷമായി ചാന്ദ് കി രാത് !
20/03/2026 Duración: 04minഇസ്ലാംമത വിശ്വാസികൾ ഇന്ന് ചെറിയ പെരുന്നാൾ ആഘോഷിക്കുകയാണ്.. റമദാനോട് അനുബന്ധിച്ച് വ്യാഴാഴ്ച അവരിൽ ചിലർ സിഡ്നി മോർ പാർക്കിൽ ചാന്ദ് രാത് എന്ന ആഘോഷ പരിപാടി സംഘടിപ്പിച്ചിരുന്നു. പരിപാടിയുടെ വിശദാംശങ്ങൾ കേൾക്കാം മുകളിലെ പ്ലേയറിൽ നിന്നും....
-
ഇന്നത്തെ വാർത്ത; ഈദ് ആഘോഷങ്ങളിൽ പങ്കെടുത്ത പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കുമെതിരെ പ്രതിഷേധം; ലഭിച്ചത് മികച്ച സ്വീകരണമെന്ന് ആൽബനീസി
20/03/2026 Duración: 04min2026 മാർച്ച് 20ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം..