Sinopsis
Listen to interviews, features and community stories from the SBS Radio Malayalam program, including news from Australia and around the world. - ,
Episodios
-
ഗാസയുടെ നിയന്ത്രണം ഏറ്റെടുക്കാനുള്ള തീരുമാനത്തിൽ നിന്ന് ഇസ്രായേൽ പിന്മാറണണെന്ന് ഓസ്ട്രേലിയ; വെടിനിർത്തൽ വേണമെന്നും ആവശ്യം
08/08/2025 Duración: 04min2025 ഓഗസ്റ്റ് എട്ടിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
-
സൺഷൈൻ കോസ്റ്റ് മാരത്തണിൽ ഏറ്റവും വലിയ ടീമായി മലയാളികൾ; പങ്കെടുത്തത് നാല് വയസുകാരി മുതൽ 70കാരൻ വരെ...
08/08/2025 Duración: 12minഒളിംപിക്സിനുള്ള മാരത്തൺ റൂട്ടിലൂടെ 113 പേർ ഒരുമിച്ചോടി ഏറ്റവും വലിയ ടീമിനുള്ള പുരസ്കാരം നേടുക. ഈ വർഷത്തെ സൺഷൈൻ കോസ്റ്റ് മാരത്തണിൽ മലയാളികൾ സ്വന്തമാക്കിയ നേട്ടമാണ് ഇത്. ഈ മാരത്തണിന്റെയും മലയാളി ടീമിന്റെയും വിശേഷങ്ങൾ കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്...
-
വൈദ്യുതി ഉപയോഗം കൂടുതൽ, ഓടുന്ന ദൂരം കുറവ്: പല ഇലക്ട്രിക് കാറുകളുടെയും അവകാശവാദങ്ങൾ തെറ്റെന്ന് കണ്ടെത്തൽ
07/08/2025 Duración: 06min2025 ഓഗസ്റ്റ് ഏഴിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
-
വിക്ടോറിയക്കാർക്ക് ഇനി വാക്കത്തി ഉപയോഗിക്കാനാവില്ല; നിരോധനത്തിന്റെ വിശദാംശങ്ങൾ അറിയാം...
07/08/2025 Duración: 07minവാക്കത്തി, വെട്ടുകത്തി, കൊടുവാൾ തുടങ്ങി മാഷെറ്റി (machete) എന്ന ഗണത്തിൽ വരുന്ന ആയുധങ്ങളെല്ലാം നിരോധിക്കാൻ തീരുമാനിച്ചിരിക്കുകയാണ് വിക്ടോറിയൻ സർക്കാർ. സെപ്റ്റംബർ ഒന്നു മുതൽ നിലവിൽ വരുന്ന ഈ നിരോധനം എങ്ങനെയാണ് നടപ്പാക്കുകയെന്നും, അത് എങ്ങനെയൊക്കെ ബാധിക്കാമെന്നും കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്...
-
ക്വീൻസ്ലാന്റിൽ അര ലക്ഷത്തോളം അധ്യാപകർ പണിമുടക്കി; സമരം ശമ്പളവർദ്ധനവും മെച്ചപ്പെട്ട തൊഴിൽസാഹചര്യവും ആവശ്യപ്പെട്ട്
06/08/2025 Duración: 04min2025 ഓഗസ്റ്റ് ആറിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
-
പാട്ടും, നൃത്തവും, ചൂടൻ രാഷ്ട്രീയചർച്ചകളുമായി ഗാർമ ഫെസ്റ്റിവൽ: ഓസ്ട്രേലിയൻ ആദിമവർഗ്ഗ ജനതയുടെ ഏറ്റവും വലിയ ഉത്സവത്തെക്കുറിച്ച് അറിയാം...
06/08/2025 Duración: 10minഓസ്ട്രേലിയയിലെ ആദിമവർഗ്ഗ വിഭാഗങ്ങളുടെ ഏറ്റവും വലിയ ഉത്സവമാണ് നോർതേൺ ടെറിട്ടറിയിൽ നടക്കുന്ന ഗാർമ ഫെസ്റ്റിവൽ. 25 വർഷമായി നടക്കുന്ന ഈ ആഘോഷത്തെക്കുറിച്ച് അറിയേണ്ടത്...
-
ഓസ്ട്രേലിയ സന്ദർശിക്കാൻ ആഗ്രഹമുണ്ടോ? വിസിറ്റർ വിസയ്ക്ക് അപേക്ഷിക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം...
06/08/2025 Duración: 10minഓസ്ട്രേലിയൻ സന്ദർശക വിസയ്ക്കായുള്ള അപേക്ഷകൾ നിരസിക്കപ്പെടുന്നത് കൂടി വരികയാണ്. സന്ദർശക വിസയ്ക്കായി അപേക്ഷ സമർപ്പിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കയാണെന്ന് അറിയാം. മെൽബണിലെ ഓസ്റ്റ് മൈഗ്രേഷൻ ആൻഡ് സെറ്റിൽമെന്റ് സർവീസസിൽ മൈഗ്രേഷൻ ലോയറായ എഡ്വേഡ് ഫ്രാൻസിസ് ചോദ്യങ്ങൾക്ക് മറുപടി നൽകുന്നു. കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്...
-
പലസ്തീൻ പ്രസിഡൻറ് മഹ്മൂദ് അബ്ബാസുമായി ഓസ്ട്രേലിയൻ പ്രധാനമന്ത്രി ചർച്ച നടത്തി; രാഷ്ട്രാംഗീകാരത്തിൽ തിടുക്കം കാട്ടരുതെന്ന് നാഷണൽസ്
05/08/2025 Duración: 04min2025 ഓഗസ്റ്റ് അഞ്ചിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
-
'I am a Mallu': കേരളത്തോടുള്ള ഇഷ്ടം പകർത്തി ഓസ്ട്രേലിയൻ പെയിൻറിംഗ് മത്സരത്തിൽ ജേതാവായ മലയാളി പെൺകുട്ടി
05/08/2025 Duración: 13minകേരളത്തിലെ ഓട്ടോറിക്ഷയും, ഇഡ്ഡലിയും ദോശയും സാമ്പാറുമൊക്കെ വരച്ച് ഓസ്ട്രേലിയയിലെ ഒരു ചിത്രരചനാ മത്സരത്തിൽ സമ്മാനം നേടാൻ കഴിയുമോ? ന്യൂ സൌത്ത് വെയിൽസ് സർക്കാർ സംഘടിപ്പിച്ച യൂത്ത് വീക്ക് കലാമത്സരത്തിൽ ഇത്തരം ചിത്രങ്ങൾ വരച്ച് ജേതാവായിരിക്കുകയാണ് മലയാളിയായ അഥീന ജിൻസൺ. ആ കഥ കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്...
-
ചാരവൃത്തിയാരോപിച്ച് ചൈനീസ് വനിതയെ അറസ്റ്റ് ചെയ്തു; ബുദ്ധസംഘടനയുടെ രഹസ്യങ്ങൾ ചോർത്താൻ ശ്രമം
04/08/2025 Duración: 03min2025 ഓഗസ്റ്റ് നാലിലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
കുട്ടികൾക്ക് എന്തുകൊണ്ട് പ്രമേഹം വരുന്നു? കാരണങ്ങളും ലക്ഷണങ്ങളും അറിയാം...
04/08/2025 Duración: 12minമുതിർന്നവരിൽ മാത്രമല്ല, കുട്ടികളിലും പ്രമേഹം ഒരു വെല്ലുവിളിയായി മാറുന്നുണ്ട്. കുട്ടികളിൽ ഏതൊക്കെ തരത്തിലെ പ്രമേഹം കണ്ടുവരുന്നുണ്ടെന്നും, അതിന്റെ കാരണങ്ങളെയും, ലക്ഷണങ്ങളെയും കുറിച്ചും കേൾക്കാം. സിഡ്നിയിൽ പീഡിയാട്രീഷ്യനായ ഡോ. ലെനീന ചെന്നാറിയിലാണ് അതേക്കുറിച്ച് വിശദീകരിക്കുന്നത്.
-
ചാരൻമാരെ തടയാൻ ഓസ്ട്രേലിയ ചെലവാക്കുന്നത് 12.5 ബില്യൺ ഡോളർ; കമ്പനികളുടെ നികുതി കുറയ്കാൻ ശുപാർശ - ഓസ്ട്രേലിയ പോയവാരം...
02/08/2025 Duración: 09minഇക്കഴിഞ്ഞയാഴ്ചയിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം, ചുരുക്കത്തിൽ...
-
ട്രംപിൻറെ താരിഫ് വർദ്ധനവിൽ നിന്ന് ഓസ്ട്രേലിയയെ ഒഴിവാക്കി; ഇന്ത്യക്കും, കാനഡക്കും അധിക തീരുവ
01/08/2025 Duración: 04min2025 ഓഗസ്റ്റ് ഒന്നിലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
Australia’s Indigenous education gap and the way forward - ഓസ്ട്രേലിയൻ സ്കൂളുകളിൽ 'അയിത്ത'മുണ്ടായിരുന്നത് അറിയാമോ? ആദിമവർഗ വിദ്യാഭ്യാസം നേരിടുന്ന വെല്ലുവിളികൾ...
01/08/2025 Duración: 10minEducation is a pathway to opportunity, but for too long, Indigenous students in Australia have faced barriers to success. While challenges remain, positive change is happening. In this episode we’ll hear from Indigenous education experts and students about what’s working, why cultural education matters and how Indigenous and Western knowledge can come together to benefit all students. - ഓസ്ട്രേലിയയിലെ സ്കൂളുകളിൽ ആദിമവർഗ്ഗ വിദ്യാർത്ഥികൾക്ക് പ്രവേശനം നിഷേധിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. വിദ്യാഭ്യാസരംഗത്ത് ഇപ്പോഴും ആദിമവർഗ്ഗക്കാർ പിന്നോക്കമാകുന്നതിൻ്റെ കാരണങ്ങൾ അറിഞ്ഞിരിക്കണം...
-
HECS ലോൺ വെട്ടിക്കുറയ്ക്കുന്നതിന് നിയമം പാസായി; 16 ബില്യൺ ഡോളറിൻറെ വായ്പ എഴുതിത്തള്ളും
31/07/2025 Duración: 04min2025 ജൂലൈ 31ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
പഴയ ബാറ്ററികളും ഇലക്ട്രോണിക് ഉപകരണങ്ങളും എന്തു ചെയ്യണം? ഓസ്‌ട്രേലിയയിലുള്ള മാര്‍ഗ്ഗങ്ങള്‍ അറിയാം
31/07/2025 Duración: 10minവീടുകളിൽ ഇലക്ട്രോണിക് മാലിന്യങ്ങൾ കുമിഞ്ഞു കൂടുന്നത് വലിയൊരു പ്രതിസന്ധിയായി മാറുകയാണ്. പഴയ മൊബൈൽ ഫോണുകളും, കംപ്യുട്ടറുകളും, ബാറ്ററികളും ഉൾപ്പെടെയുള്ള E-വേസ്റ്റ് സുരക്ഷിതമായി റീസൈക്കിൾ ചെയ്യുന്നതിന് ഓസ്‌ട്രേലിയയിൽ ഒട്ടേറെ പദ്ധതികളുണ്ട്. ഇതേക്കുറിച്ച് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
-
വീടുവില കൂടിയാൽ വിവാഹമോചനം കുറയുമോ? ഓസ്ട്രേലിയയിലെ ഇപ്പോഴത്തെ സാഹചര്യം അങ്ങനെയാണ്...
31/07/2025 Duración: 04minയൂണിവേഴ്സിറ്റി ഓഫ് സിഡ്നിയാണ് ഭവന വിലയും വിവാഹ മോചനങ്ങളും തമ്മിലുള്ള ബന്ധത്തെ പറ്റി പഠനം നടത്തിയത്. ഭവന വിലയും ജീവിതച്ചെലവും തീരുമാനത്തെ സ്വാധീനിക്കാമെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
-
പലിശ കുറയാൻ സാധ്യതയേറി; പണപ്പെരുപ്പം നാല് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കിൽ
30/07/2025 Duración: 04min2025 ജൂലൈ 30ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
കുട്ടികൾക്ക് യുട്യൂബിലും അക്കൌണ്ട് തുടങ്ങാനാവില്ല: കുട്ടികളുടെ സോഷ്യൽ മീഡിയ നിരോധനത്തെക്കുറിച്ച് അറിയേണ്ടതെല്ലാം...
30/07/2025 Duración: 07minഓസ്ട്രേലിയയിൽ കുട്ടികൾക്കുള്ള സോഷ്യൽ മീഡിയ നിരോധനത്തിന്റെ പരിധിയിൽ യുട്യൂബിനെയും കൊണ്ടുവരുമെന്ന് സർക്കാർ വ്യക്തമാക്കി. കുട്ടികളുടെ സോഷ്യൽ മീഡിയ നിരോധനം നിലവിൽ വരുമ്പോൾ എങ്ങനെയൊക്കെ ബാധിക്കുമെന്ന് വിശദമായി അറിയാം, മുകളിലെ പ്ലേയറിൽ നിന്ന്...
-
HECS ലോൺ വെട്ടികുറയ്ക്കുന്നതിന് പ്രതിപക്ഷ പിന്തുണ; പാർലമെന്റിലെ ഒരു സഭയിൽ ബില്ല് പാസ്സായി
29/07/2025 Duración: 04min2025 ജൂലൈ 29ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...