Sinopsis
Listen to interviews, features and community stories from the SBS Radio Malayalam program, including news from Australia and around the world. - ,
Episodios
-
ഇന്നത്തെ വാർത്ത: മെൽബണിൽ ഇമാമിനും ഭാര്യയ്ക്കും നേരേ അക്രമം; ഇസ്ലാമോഫോമിയ അനുവദിക്കില്ലെന്ന് സർക്കാർ
12/01/2026 Duración: 04min2026 ജനുവരി 12ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം.
-
വിക്ടോറിയയിൽ കാട്ടുതീയിൽ ഒരാൾ മരിച്ചു: ഓസ്ട്രേലിയയിൽ എന്തുകൊണ്ട് കാട്ടുതീ തുടർക്കഥയാകുന്നു?
12/01/2026 Duración: 06minഓസ്ട്രേലിയയിൽ കാട്ടുതീ വ്യാപകമാവുകയാണ്. കാട്ടുതീയ്ക്ക് പിന്നിലെ കാരണങ്ങൾ പരിശോധിക്കുകയാണ് ഈ റിപ്പോട്ടിൽ . കേൾക്കാം മുകളിലെ പ്ലേയറിൽ നിന്നും
-
ഓസ്ട്രേലിയ പോയവാരം: പലിശനിരക്ക് കുറയ്ക്കില്ലെന്ന സൂചനയുമായി RBA; ബോണ്ടായി ആക്രമണത്തിൽ റോയൽ കമ്മീഷൻ
10/01/2026 Duración: 10minഓസ്ട്രേലിയിൽ കഴിഞ്ഞയാഴ്ചയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
-
ഉഷ്ണതരംഗത്തിൽ ഉള്ളം തണുപ്പിക്കാൻ ചില ശീതളപാനീയങ്ങൾ: എളുപ്പത്തിൽ വീട്ടിലുണ്ടാക്കാം...
10/01/2026 Duración: 24minഓസ്ട്രേലിയയിലെ ഉഷ്ണകാലം റെക്കോർഡുകളെല്ലാം മറികടക്കുമ്പോൾ, മനസും ശരീരവും കുളിർപ്പിക്കാനായി വീട്ടിൽ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ചില ശീതളപാനീയങ്ങൾ വിവരിക്കുകയാണ് സിഡ്നിയിൽ ഷെഫായ ഡെലിഷ് ജോയ്.
-
പുതുക്കിയ ചൈൽഡ് കെയർ സബ്സിഡി ഗുണം ചെയ്യുമോ? മലയാളി രക്ഷിതാക്കൾ പ്രതികരിക്കുന്നു
09/01/2026 Duración: 07minഓസ്ട്രേലിയൻ ചൈൽഡ് കെയർ സബ്സിഡി നിയമങ്ങളിൽ ഈ വർഷം നിലവിൽ വന്നിരിക്കുന്ന മാറ്റം കുടുംബങ്ങൾക്ക് എത്രത്തോളം സഹായകരമാകും? വിഷയത്തെ കുറിച്ച് സംസാരിക്കുകയാണ് ചില രക്ഷിതാക്കൾ.. കേൾക്കാം മുകളിലെ പ്ലേയറിൽ നിന്നും
-
''മുറിയിൽ എ സിയില്ല; അഭയം ഷോപ്പിങ് മാൾ'': ഉഷ്ണതരംഗത്തിൽ വലഞ്ഞ് ഓസ്ട്രേലിയക്കാർ
09/01/2026 Duración: 06minഉഷ്ണതരംഗത്തിൽ വലയുകയാണ് ഓസ്ട്രേലിയക്കാർ. ചൂടിനെ നേരിടാൻ പല മാർഗങ്ങളാണ് പരീക്ഷിക്കുന്നത്. ഓസ്ട്രേലിയയിലെ ചില മലയാളികളുടെ അനുഭവം കേൾക്കാം മുകളിലെ പ്ലേയറിൽ നിന്നും..
-
54 ഇനം മാവുകൾ; ഒപ്പം തെങ്ങും, നെല്ലിയും, സപ്പോട്ടയും: കെയിൻസിലെ ഈ അടുക്കളത്തോട്ടത്തിന് പറയാൻ ചില കഥകളുണ്ട്
08/01/2026 Duración: 11minഒരു ചക്ക ചോദിച്ചിട്ട് കിട്ടാത്തതിന്റെ വാശിയിലാണ് കെയിൻസ് മലയാളി ധന്യാ ഷാജ് അടുക്കളത്തോട്ടം തുടങ്ങുന്നത്. ഇന്ന്, 750 ചതുരശ്രമീറ്റർ സ്ഥലത്തെ ഈ അടുക്കളത്തോട്ടം പ്ലാവും, മാവും, തെങ്ങുമുൾപ്പെടെയുള്ള ഫലവൃക്ഷങ്ങളുടെയും, കിളികളുടെയും പറുദീസയാണ്. ഈ തോട്ടത്തിന്റെ കഥ കേൾക്കാം, മുകളിലെ പ്ലേയറിൽ...
-
തൊണ്ടിമുതൽ കേസിലെ ഓസ്ട്രേലിയൻ പൗരനെ മെൽബൺ കോടതിയും വിട്ടയച്ചു: ഓസ്ട്രേലിയയിൽ സംഭവിച്ചത് ഇതാണ്...
07/01/2026 Duración: 05minകേരളത്തിൽ മുൻ മന്ത്രിയും എം എൽ എയുമായ ആന്റണി രാജുവിനെ കോടതി ശിക്ഷിച്ച തൊണ്ടിമുതൽ കൃത്രിമ കേസിലെ ഓസ്ട്രേലിയൻ പൌരന് എന്തു സംഭവിച്ചു എന്നറിയാമോ. ഇക്കാര്യമാണ് എസ് ബി എസ് മലയാളം അന്വേഷിച്ചത്. അത് കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്...
-
How to cope during a heatwave in Australia - ഉഷ്ണതരംഗമുള്ളപ്പോൾ എന്തുകൊണ്ട് ഹൃദയാഘാതം കൂടുന്നു: നിങ്ങളുടെയും കുടുംബത്തിന്റെയും സുരക്ഷ ഉറപ്പാക്കാൻ അറിയേണ്ടത്...
07/01/2026 Duración: 11minSummer in Australia can be very hot, and as our climate continues to warm, heatwaves are expected to become more frequent and more intense. In this episode of Australia Explained, we cover what a heatwave is, why they pose such a significant risk to human health, who is at most risk, and how to best prepare to cope with a heatwave. - ഈയാഴ്ച ഓസ്ട്രേലിയയുടെ പകുതിയിലേറെ പ്രദേശങ്ങളിലും രൂക്ഷമായ ഉഷ്ണതരംഗമുണ്ടാകും എന്നാണ് പ്രവചനം. എന്താണ് ഉഷ്ണതരംഗമെന്നും, ഈ സാഹചര്യത്തിൽ സുരക്ഷ ഉറപ്പാക്കാൻ എന്തൊക്കെ ചെയ്യണമെന്നുമാണ് ഓസ്ട്രേലിയൻ വഴികാട്ടിയുടെ ഈ എപ്പിസോഡ് വിശദീകരിക്കുന്നത്. അത് കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്..
-
സ്റ്റുഡന്റ് വിസ കൂടും,കടമ്പകളും;സ്കിൽഡ് വിസയിലും മുൻഗണന മാറുന്നു :2026ൽ ഓസ്ട്രേലിയൻ കുടിയേറ്റരംഗത്തെ മാറ്റങ്ങൾ
06/01/2026 Duración: 06minസ്റ്റുഡന്റ് വിസയിലും, കുടിയേറ്റ വിസകളിലുമെല്ലാം നിരവധി പരിഷ്കരണങ്ങളാണ് ഓസ്ട്രേലിയയിൽ നടപ്പാകുന്നത്. ഇതിൽ, 2026ൽ വരുന്ന ഏറ്റവും പ്രധാന മാറ്റങ്ങൾ അറിയാം മുകളിലെ പ്ലേയറിൽ നിന്നും
-
46 ഡിഗ്രി വരെ ചൂട്; അടുത്തകാലത്തെ ഏറ്റവും രൂക്ഷമായ ഉഷ്ണതരംഗം: നാല് സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പുമായി കാലാവസ്ഥാവകുപ്പ്
06/01/2026 Duración: 05minഓസ്ട്രേലിയയിലെ നാല് സംസ്ഥാനങ്ങളിൽ വരും ദിവസങ്ങളിൽ 40 ഡിഗ്രി സെൽഷ്യസിന് മുകളിലായിരിക്കും താപലനില എന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. സമീപകാലത്ത് കണ്ട ഏറ്റവും വലിയ, വ്യാപകമായ ഉഷ്ണതരംഗമാണ് രാജ്യത്തുണ്ടാകുന്നതെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. വിശദാംശങ്ങൾ കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്നും...
-
റോഡുകളിലെ വേഗപരിധി മാറും; കൂടുതൽ പേർക്ക് ചൈൽഡ് കെയർ സബ്സിഡി: 2026ൽ ഓസ്ട്രേലിയയിൽ വരുന്ന നിയമമാറ്റങ്ങൾ അറിയാം...
05/01/2026 Duración: 11minപുതുവർഷം പിറന്നപ്പോൾ ഓസ്ട്രേലിയയിൽ നിരവധി നിയമമാറ്റങ്ങളും നിലവിൽ വന്നിരിക്കുകയാണ്. നിത്യ ജീവിതത്തെ ബാധിക്കുന്ന ഏറ്റവും പ്രധാന മാറ്റങ്ങളെന്തെല്ലാമെന്ന് കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്...
-
ഓസ്ട്രേലിയ പോയവാരം: ബോണ്ടായി ആക്രമണത്തിൻറെ പശ്ചാത്തലത്തിൽ റോയൽ കമ്മീഷൻ വേണമെന്ന ആവശ്യം ശക്തം;വഴങ്ങാതെ സർക്കാർ
03/01/2026 Duración: 07minഓസ്ട്രേലിയയിലെ ഇക്കഴിഞ്ഞയാഴ്ചയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം, ചുരുക്കത്തിൽ...
-
ഡെന്മാർക്കുകാരെ പോലെ സന്തോഷിക്കാൻ എന്തു ചെയ്യണം? ലോകത്തിലെ ഏറ്റവും ‘സന്തുഷ്ട രാജ്യങ്ങളുടെ’ രഹസ്യം..
02/01/2026 Duración: 07minതുടർച്ചയായി ആഗോള സന്തോഷ സൂചികയിൽ ഡെൻമാർക്ക് എങ്ങനെ മുൻനിരയിലെത്തുന്നുവെന്ന് ചിന്തിച്ചിട്ടുണ്ടോ? പതിനൊന്നാം സ്ഥാനത്താണ് ഓസ്ട്രേലിയ. ഡെൻമാർക്ക് പോലെയുള്ള രാജ്യങ്ങളിലെ ജനങ്ങൾ സന്തോഷവാന്മാരാകുന്നതെങ്ങനെയെന്നറിയാം മുകളിലെ പ്ലേയറിൽ നിന്നും..
-
പുതുവർഷപ്രതിജ്ഞകൾ നടപ്പാക്കാറുണ്ടോ? ചില ഓസ്ട്രേലിയൻ മലയാളികളുടെ 2026ലെ പ്രതീക്ഷകൾ
01/01/2026 Duración: 10minഎന്താണ് 2026ൽ നിങ്ങളുടെ പുതുവർഷ പ്രതിജ്ഞ? ഓസ്ട്രേലിയയിലെ ചില മലയാളികൾ ഇക്കുറി വലിയ പ്രതീക്ഷയിലാണ്... കേൾക്കാം ഓസ്ട്രേലിയൻ മലയാളികളുടെ പുതുവർഷ പ്രതിജ്ഞകൾ മുകളിലെ പ്ലേയറിൽ നിന്നും
-
ഓസ്ട്രേലിയയുടെ ഉള്ളറിഞ്ഞ വർഷം: 2025ലെ എസ് ബി എസ് മലയാളം പരിപാടികളിലൂടെ ഒരു തിരിഞ്ഞുനോട്ടം...
30/12/2025 Duración: 19minഎസ് ബി എസ് റേഡിയോ അര നൂറ്റാണ്ട് പൂർത്തിയാക്കിയ വർഷമായിരുന്നു 2025. ഓസ്ട്രേലിയയുടെ വിവിധ ഉൾനാടൻ മേഖലകളിലേക്ക് യാത്ര ചെയ്തും, വാർത്തകളും വിശേഷങ്ങളും ആധികാരികമായും ആഴത്തിലും നൽകിയും എസ് ബി എസ് മലയാളം 2025ലും ഓസ്ട്രേലിയൻ മലയാളികളുടെ ശബ്ദമായി. ഒരു വർഷത്തെ പ്രധാന പരിപാടികളിലേക്ക് ഒരു തിരിഞ്ഞുനോട്ടം...
-
ഓസ്ട്രേലിയൻ സന്ദർശക വിസ കിട്ടുന്നത് കൂടുതൽ പ്രയാസമായി: അപേക്ഷിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ...
30/12/2025 Duración: 10minഓസ്ട്രേലിയൻ സന്ദർശക വിസയ്ക്കായുള്ള അപേക്ഷകൾ നിരസിക്കപ്പെടുന്നത് കൂടി വരികയാണ്. സന്ദർശക വിസയ്ക്കായി അപേക്ഷ സമർപ്പിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കയാണെന്ന് അറിയാം. മെൽബണിലെ ഓസ്റ്റ് മൈഗ്രേഷൻ ആൻഡ് സെറ്റിൽമെന്റ് സർവീസസിൽ മൈഗ്രേഷൻ ലോയറായ എഡ്വേഡ് ഫ്രാൻസിസ് ചോദ്യങ്ങൾക്ക് മറുപടി നൽകുന്നു. കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്...
-
മാങ്ങയോ മൂത്തത്, മലയാളിയോ? ഓസ്ട്രേലിയയിലെ മാമ്പഴക്കാലത്തിന് പിന്നിലെ ഇന്ത്യൻ കുടിയേറ്റകഥ അറിയാമോ
29/12/2025 Duración: 07minഓസ്ട്രേലിയയിലേക്ക് മലയാളികളുടെയും മറ്റ് ഇന്ത്യാക്കാരുടെയും കുടിയേറ്റം സജീവമാകുന്നതിനും ഏറെക്കാലം മുമ്പ് ഇങ്ങോട്ടേക്ക് എത്തിയതാണ് ഇന്ത്യൻ മാമ്പഴങ്ങൾ. ഇന്നു കാണുന്ന ഓസ്ട്രേലിയൻ മാമ്പഴക്കാലത്തിന് തുടക്കം കുറിച്ച ആ കഥ കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്....
-
നേതൃമാറ്റങ്ങളും, നയംമാറ്റങ്ങളും കണ്ട വർഷം: 2025ലെ ഓസ്ട്രേലിയൻ രാഷ്ട്രീയം ഇങ്ങനെയൊക്കെയായിരുന്നു...
29/12/2025 Duración: 08minഅപ്രതീക്ഷിതമായ തെരഞ്ഞെടുപ്പ് വിജയങ്ങളും, നേതൃമാറ്റങ്ങളും, നയം മാറ്റങ്ങളുമെല്ലാമാണ് 2025നെ ഓസ്ട്രേലിയൻ രാഷ്ട്രീയത്തിൽ അടയാളപ്പെടുത്തിയത്. എന്തായിരുന്നു ഈ വർഷമെന്ന ഒരു തിരിഞ്ഞുനോട്ടം കേൾക്കാം...
-
കേരളത്തിന്റെ ചിത്രങ്ങൾ വരച്ച് ഓസ്ട്രേലിയൻ പെയിന്റിംഗ് മത്സരത്തിൽ ജേതാവായ മലയാളി പെൺകുട്ടി
29/12/2025 Duración: 13minകേരളത്തിലെ ഓട്ടോറിക്ഷയും, ഇഡ്ഡലിയും ദോശയും സാമ്പാറുമൊക്കെ വരച്ച് ഓസ്ട്രേലിയയിലെ ഒരു ചിത്രരചനാ മത്സരത്തിൽ സമ്മാനം നേടാൻ കഴിയുമോ? ന്യൂ സൌത്ത് വെയിൽസ് സർക്കാർ സംഘടിപ്പിച്ച യൂത്ത് വീക്ക് കലാമത്സരത്തിൽ ഇത്തരം ചിത്രങ്ങൾ വരച്ച് ജേതാവായിരിക്കുകയാണ് മലയാളിയായ അഥീന ജിൻസൺ. ആ കഥ കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്...