Sinopsis
Listen to interviews, features and community stories from the SBS Radio Malayalam program, including news from Australia and around the world. - ,
Episodios
-
ഇറക്കുമതി തീരുവയില്‍ ഓസ്‌ട്രേലിയയ്ക്ക് ഇളവില്ല: അമേരിക്കയുടെ നടപടി നീതികേടെന്ന് ആന്തണി അല്‍ബനീസി
12/03/2025 Duración: 04min2025 മാര്‍ച്ച് 12ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
ഓട്ടിസത്തിന്റെ ലക്ഷണങ്ങള്‍, എന്നാല്‍ ഇതതല്ല: എന്താണ് വെര്‍ച്വല്‍ ഓട്ടിസം എന്നറിയാം
12/03/2025 Duración: 18minകുട്ടികളിലെ ഓട്ടിസം ലക്ഷണങ്ങള്‍ എപ്പോഴും ഓട്ടിസത്തിന്റെ മാത്രം സൂചനയാകണമെന്നില്ല. അമിതമായി സ്‌ക്രീന്‍ ഉപയോഗിക്കുന്ന കുട്ടികളില്‍ സമാനമായ ലക്ഷണങ്ങളുള്ള വെര്‍ച്വല്‍ ഓട്ടിസം ഉണ്ടാകാം. എന്താണ് വെര്‍ച്വല്‍ ഓട്ടിസമെന്നും, അതിനെ എങ്ങനെ മറികടക്കാമെന്നുമെല്ലാം വിശദീകരിക്കുകയാണ് സിഡ്‌നിയില്‍ സൈക്കോളജിസ്റ്റായ മരിയ അൽഫോൺസ്.
-
അമേരിക്കയില്‍ സാമ്പത്തിക മാന്ദ്യമുണ്ടാകുമെന്ന് ആശങ്ക: ഓസ്‌ട്രേലിയന്‍ ഓഹരിവിപണി ഇടിഞ്ഞു; 50 ബില്യണ്‍ നഷ്ടം
11/03/2025 Duración: 05min2025 മാര്‍ച്ച് 11ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
How can government payments support you? - നിങ്ങള്‍ക്ക് എന്തെല്ലാം സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ കിട്ടും? ഓസ്‌ട്രേലിയയിലെ പുതിയ കുടിയേറ്റക്കാര്‍ അറിയേണ്ട കാര്യങ്ങള്‍
11/03/2025 Duración: 11minThe Australian government has a social security system that provides a range of income support to those who are eligible . In fact, most people will receive a government payment at some stage in their lives. Strict rules determine who can receive these payments and how much they are paid. In this episode of Australia Explained we break down some of the most common government payments you may be entitled to. - ഓസ്‌ട്രേലിയയില്‍ ജീവിക്കുന്നവര്‍ക്ക് ഒട്ടേറെ സാമൂഹ്യസുരക്ഷാ ആനുകൂല്യങ്ങളാണ് ഫെഡറല്‍ സര്‍ക്കാരും സംസ്ഥാന സര്‍ക്കാരുകളും നല്‍കുന്നത്. എന്തൊക്കെയാണ് ഇത്തരത്തില്‍ ലഭിക്കാവുന്ന പ്രധാന ആനുകൂല്യങ്ങളെന്നും, അവയുടെ വിശദാംശങ്ങളും പരിശോധിക്കുകയാണ് ഓസ്‌ട്രേലിയന്‍ വഴികാട്ടിയുടെ ഈ എപ്പിസോഡില്‍. അതു കേള്‍ക്കാം, മുകളിലെ പ്ലേയറില് നിന്ന്...
-
Community Announcement: സ്തനാര്‍ബുദ ബോധവത്കരണവുമായി സിഡ്മലും പിങ്ക് സാരിയും
11/03/2025 Duración: 03minഅന്താരാഷ്ട്ര വനിതാ ദിനാഘോഷങ്ങളുടെ ഭാഗമായി സിഡ്‌നി മലയാളി അസോസിയേഷനും പിങ്ക് സാരിയും ചേര്‍ന്ന് സ്തനാര്‍ബുദ ബോധവത്കരണ പരിപാടി സംഘടിപ്പിക്കുന്നു. അതിന്റെ വിശദാംശങ്ങള്‍ സിഡ്മല്‍ ജോയിന്റ് സെക്രട്ടറി സംഗീത കാര്‍ത്തികേയന്‍ പങ്കുവയ്ക്കുന്നത് കേള്‍ക്കാം.
-
സെന്റർലിങ്ക് സഹായങ്ങൾ വർധിപ്പിക്കുന്നു; മാർച്ച് 20 മുതൽ നടപ്പിലാകും
10/03/2025 Duración: 03min2025 മാര്‍ച്ച് പത്തിലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം
-
ഉറക്കമരുന്ന് നല്‍കി പെണ്‍കുട്ടികളെ പീഡിപ്പിച്ചു; ദൃശ്യങ്ങള്‍ പകര്‍ത്തി: ഇന്ത്യന്‍ വംശജന് 40 വര്‍ഷം തടവ് - വിധിയുടെ വിശദാംശങ്ങള്‍
10/03/2025 Duración: 05minകൊറിയന്‍ വംശജരായ പെണ്‍കുട്ടികളെ ഉറക്കമരുന്ന് നല്കി ലൈംഗികമായി പീഡിപ്പിച്ചതിനും, അതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി സൂക്ഷിച്ചതിനും ഇന്ത്യന്‍ വംശജനെ കൊടതി 40 വര്‍ഷത്തെ തടവുശിക്ഷയ്ക്ക് വിധിച്ചു. ഓവര്‍സീസ് ഫ്രണ്ട്‌സ് ഓഫ് ബി ജെ പി എന്ന സംഘടനയുടെ ഓസ്‌ട്രേലിയയിലെ സ്ഥാപകനും, ഇന്ത്യന്‍ സമൂഹത്തിലെ നിരവധി സംഘടനകളുടെ നേതാവുമായിരുന്ന ബാലേഷ് ധന്‍കറിനെയാണ് കോടതി ശിക്ഷിച്ചത്. വിധിപ്പകര്‍പ്പിലെ വിശദാംശങ്ങള്‍ കേള്‍ക്കാം, മുകളിലെ പ്ലേയറില് നിന്ന്...
-
'പേടിച്ചരണ്ട രാത്രി; കറണ്ട് പോയിട്ട് മൂന്ന് ദിവസം': ആല്‍ഫ്രഡ് കടന്നുപോയെങ്കിലും മഴയും പ്രളയവും തുടരുന്നു
10/03/2025 Duración: 15minആല്‍ഫ്രഡ് ചുഴലിക്കാറ്റ്, ശക്തി കുറഞ്ഞാണ് കരയിലേക്ക് എത്തിയതെങ്കിലും പല ഭാഗത്തും വ്യാപകമായ നാശനഷ്ടങ്ങള്‍ തുടരുകയാണ്. മൂന്നു ലക്ഷത്തോളം വീടുകളിലും കെട്ടിടങ്ങളിലും വെള്ളിയാഴ്ച മുതല്‍ വൈദ്യുതി ബന്ധം നഷ്ടപ്പെട്ടിട്ടുണ്ട്. പേടിച്ചരണ്ട് കഴിഞ്ഞ രാത്രിയെക്കുറിച്ചും, മൂന്ന് ദിവസമായി വൈദ്യുതി ഇല്ലാത്തതിനെക്കുറിച്ചുമെല്ലാം ഈ മേഖലയിലുള്ള മലയാളികള്‍ വിശദീകരിക്കുന്നത് കേള്‍ക്കാം, മുകളിലെ പ്ലേയറില് നിന്ന്...
-
ഓസ്ട്രേലിയയിൽ സാമ്പത്തിക അസമത്വം വർദ്ധിക്കുന്നു; ആൽഫ്രഡിനെ നേരിടാൻ സൈന്യവും: ഓസ്ട്രേലിയ പോയവാരം
07/03/2025 Duración: 05minഓസ്‌ട്രേലിയയിലെ കഴിഞ്ഞ ഒരാഴ്ചയിലെ പ്രധാന വാർത്തകൾ ചുരുക്കത്തിൽ കേൾക്കാം...
-
ആൽഫ്രഡ് ചുഴലിക്കാറ്റിൻറെ ശക്തികുറയുമെന്ന് കാലാവസ്ഥാ വകുപ്പ്; ശനിയാഴ്ചയോടെ കാറ്റ് കരതൊടും
07/03/2025 Duración: 03min2025 മാര്‍ച്ച് ഏഴിലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം
-
ബാങ്ക് ജോലി ഉപേക്ഷിച്ച് ട്രെയിൻ ഡ്രൈവറായ ഓസ്‌ട്രേലിയൻ മലയാളി വനിത
07/03/2025 Duración: 08minനാളെ അന്താരാഷ്ട്ര വനിതാ ദിനമാണ് ഡ്രൈവിങ്ങിനോടുള്ള പാഷൻ കാരണം ട്രെയിൻ ഡ്രൈവറായ മലയാളി വനിതയുടെ കഥ കേൾക്കാം മുകളിലെ പ്ലെയിൽ നിന്നും....
-
ആശങ്കയോടെ കാത്തിരിപ്പ് തുടരുന്നു; ആൽഫ്രഡ് ഭീതിയിൽ വീടൊഴിഞ്ഞവരിൽ മലയാളികളും
07/03/2025 Duración: 19minആൽഫ്രഡ് ചുഴലിക്കാറ്റിൻറെ ഭീക്ഷണിയെ തുടർന്ന് മാറിതാമസിക്കുന്നവരിൽ മലയാളികളും ഉൾപ്പെട്ടിട്ടുണ്ട്. ബ്രിസ്ബെനിലും സമീപ പ്രദേശങ്ങളിലും നിലവിലുളള സാഹചര്യം ചില മലയാളികൾ പങ്കുവെയ്ക്കുന്നത് കേൾക്കാം.
-
ഓസ്‌ട്രേലിയ പ്രതിരോധ ബജറ്റ് കൂട്ടണമെന്ന് അമേരിക്കന്‍ സര്‍ക്കാര്‍; താരിഫ് ഇളവിന്റെ കാര്യത്തില്‍ തീരുമാനമായില്ല
06/03/2025 Duración: 04min2025 മാര്‍ച്ച് ആറിലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം
-
12 മീറ്റര്‍ ഉയരത്തില്‍ തിരമാല; പ്രവചനങ്ങള്‍ക്ക് വഴങ്ങാതെ ആല്‍ഫ്രഡ്: ആശങ്കയില്‍ മലയാളി സമൂഹവും
06/03/2025 Duración: 16minമുമ്പ് പ്രവചിച്ചതിനെക്കാള്‍ വ്യത്യസ്തമായ രീതിയിലാണ് ആല്‍ഫ്രഡ് ചുഴലിക്കാറ്റ് ബ്രിസ്‌ബെന്‍ തീരത്തേക്ക് അടുക്കുന്നത് എന്നാണ് ഇപ്പോഴുള്ള റിപ്പോര്‍ട്ടുകള്‍. പല ഭാഗത്തും 12 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകളും തുടങ്ങിയിട്ടുണ്ട്. ബ്രിസ്‌ബൈനിലും, സമീപത്തെ ഗോള്‍ഡ് കോസ്റ്റ്, സണ്‍ഷൈന്‍ കോസ്റ്റ് എന്നിവിടങ്ങളിലുമുള്ള മലയാളി സമൂഹത്തിന്റെ ആശങ്കകളെയും, മുന്‍കരുതലുകളെയും കുറിച്ച് ഇവിടത്തെ കൂട്ടായ്മകളുടെ പ്രതിനിധികള്‍ വിശദീകരിക്കുന്നത് കേള്‍ക്കാം.
-
'ആല്‍ഫ്രഡ്' വ്യാപക നാശം വിതയ്ക്കാമെന്ന് അധികൃതര്‍: നിങ്ങള്‍ക്ക് എങ്ങനെ മുന്‍കരുതലെടുക്കാം?
06/03/2025 Duración: 08minഅര നൂറ്റാണ്ടിന് ശേഷം ബ്രിസ്‌ബൈനിലും വടക്കന്‍ NSWലും വീശുന്ന ആദ്യ ചുഴലിക്കാറ്റില്‍ ബില്യണ്‍ കണക്കിന് ഡോളറിന്റെ നാശനഷ്ടമുണ്ടാകുമെന്നാണ് അധികൃതര്‍ വിലയിരുത്തുന്നത്. ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കാന്‍ നിങ്ങള്‍ക്ക് എന്തൊക്കെ മുന്‍കരുതലെടുക്കാം? സര്‍ക്കാര്‍ നല്‍കുന്ന ഏറ്റവും പ്രധാന നിര്‍ദ്ദേശങ്ങള്‍ ലളിതമായി ഇവിടെ കേള്‍ക്കാം
-
ചുഴലിക്കാറ്റും വെള്ളപ്പൊക്കവും വരുമ്പോള്‍ എങ്ങനെ മുന്‍കരുതലെടുക്കാം? ഓസ്‌ട്രേലിയയില്‍ ലഭ്യമായ സഹായങ്ങള്‍ അറിയാം...
05/03/2025 Duración: 09minചുഴലിക്കാറ്റും, പേമാരിയും, വെള്ളപ്പൊക്കങ്ങളുമെല്ലാം ഓസ്‌ട്രേലിയയില്‍ ഇപ്പോള്‍ പതിവാകുകയാണ്. പേമാരിക്കും വെള്ളപ്പൊക്കത്തിനുമെതിരെ മതിയായ മുന്‍കരുതലെടുക്കുന്നത് നിങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാന്‍ സഹായിക്കും. എന്തൊക്കെ മുന്‍കരുതലെടുക്കണം എന്നറിയാം...
-
സ്കൂളുകൾ അടച്ചിടും, പൊതുഗതാഗതം നിർത്തിവയ്ക്കും: ചുഴലിക്കാറ്റ് നേരിടാൻ അടിയന്തര നടപടികളുമായി ക്വീൻസ്ലാന്റ്
05/03/2025 Duración: 03min2025 മാർച്ച് അഞ്ചിലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
വെസ്റ്റേണ്‍ ഓസ്‌ട്രേലിയ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ഈയാഴ്ച; മത്സര രംഗത്ത് നാല് മലയാളികള്‍
05/03/2025 Duración: 19minഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ സംസ്ഥാനമായ വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയ മാര്‍ച്ച് എട്ട് ശനിയാഴ്ച സംസ്ഥാന പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലേക്ക് പോകുകയാണ്. ഇതാദ്യമായി സംസ്ഥാനത്ത് നാല് മലയാളികള്‍ മത്സരരംഗത്തുണ്ട്. തെരഞ്ഞെടുപ്പ് സാഹചര്യങ്ങളും, രണ്ടു മലയാളി സ്ഥാനാര്‍ത്ഥികളുമായുള്ള അഭിമുഖങ്ങളും കേള്‍ക്കാം, മുകളിലെ പ്ലേയറില് നിന്ന്...
-
സർക്കാർ ജീവനക്കാരുടെ 'വർക്ക് ഫ്രം ഹോം' നിർത്തലാക്കുമെന്നു പീറ്റർ ഡറ്റൻ; അമേരിക്കൻ അനുകരണം എന്ന് പ്രധാനമന്ത്രി
04/03/2025 Duración: 04min2025 മാർച്ച് നാലിലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
'ജീവനാശം വരെ ഉണ്ടാകാം': 50 വര്‍ഷത്തിനു ശേഷം ബ്രിസ്‌ബൈന്‍ നഗരം സൈക്ലോണ്‍ ഭീഷണിയില്‍
04/03/2025 Duración: 05min25 ലക്ഷത്തിലേറെ പേര്‍ ജീവിക്കുന്ന ബ്രിസ്‌ബൈന്‍ നഗരത്തില്‍ അര നൂറ്റാണ്ടിന് ശേഷം ആദ്യമായി സൈക്ലോണ്‍ നാശം വിതയ്ക്കാമെന്ന് മുന്നറിയിപ്പ്. ഉഷ്ണമേഖലാ ചക്രവാതമായ ആല്‍ഫ്രഡ് വ്യാഴാഴ്ച രാത്രിയോ വെള്ളിയാഴ്ച പുലര്‍ച്ചെയോ ബ്രിസ്‌ബൈന്‍ നഗരത്തില്‍ വീശുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വിശദാംശങ്ങള്‍ കേള്‍ക്കാം, മുകളിലെ പ്ലേയറില് നിന്ന്...