Sbs Malayalam -

  • Autor: Vários
  • Narrador: Vários
  • Editor: Podcast
  • Duración: 114:53:35
  • Mas informaciones

Informações:

Sinopsis

Listen to interviews, features and community stories from the SBS Radio Malayalam program, including news from Australia and around the world. - ,

Episodios

  • ഓസ്‌ട്രേലിയയില്‍ ഏതു പ്രായം വരെ ചൈല്‍ഡ് സീറ്റ് ഉപയോഗിക്കണം: ചൈല്‍ഡ് സീറ്റ് നിയമങ്ങള്‍ അറിയാം

    09/10/2024 Duración: 03min

    ചൈല്‍ഡ് സീറ്റില്ലാതെ കുട്ടികളുമായി കാറില്‍ പോയാല്‍ ഓസ്‌ട്രേലിയയില്‍ പിഴ ഉറപ്പാണ്. ഓരോ പ്രായത്തിലും ഏതു തരത്തിലുള്ള ചൈല്‍ഡ് സീറ്റാണ് ഉപയോഗിക്കേണ്ടതെന്നും, ശ്രദ്ധിക്കേണ്ട മറ്റു കാര്യങ്ങളും കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...

  • നാസി സല്യൂട്ട് ചെയ്തയാള്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി; ഇനിയും ചെയ്യുമെന്ന് പ്രതി

    08/10/2024 Duración: 05min

    2024 ഒക്ടോബര്‍ എട്ടിലെ ഓസ്‌ട്രേലിയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

  • ആര്‍ത്തവവിരാമത്തിന് മുൻപും ശേഷവും കുടുംബത്തിന്റെ പിന്തുണ എത്രത്തോളം ആവശ്യമാണ്: പെരിമെനോപസിനെക്കുറിച്ച് അറിയേണ്ടത്‌

    08/10/2024 Duración: 17min

    ആർത്തവവിരാമവുമായി ബന്ധപ്പെട്ട കാലഘട്ടമാണ് പെരിമെനോപസ് എന്നറിയപ്പെടുന്നത്. ഈ സമയത്ത് സ്ത്രീകള്‍ക്ക് അവധി ഉള്‍പ്പെടെയുള്ള ആനൂകൂല്യങ്ങള്‍ നല്‍കണമെന്നാണ് സെനറ്റ് സമിതിയുടെ ശുപാര്‍ശ. പെരിമെനോപസിനെക്കുറിച്ച് മനസിലാക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്നും, പുരുഷന്മാർ ഈ വിഷയത്തെ എങ്ങനെ സമീപിക്കണമെന്നും കാന്‍ബറയില്‍ ജി.പി ആയ ഡോ. ചിഞ്ചു ആൻ വർഗ്ഗീസ് വിശദീകരിക്കുന്നു. കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...

  • ഹമാസ് ആക്രമണത്തിൻറ ഒന്നാം വാർഷികം; അനുസ്മരണ ചടങ്ങുകളിൽ പങ്കെടുത്ത് പ്രമുഖ നേതാക്കൾ

    07/10/2024 Duración: 02min

    2024 ഒക്ടോബര്‍ ഏഴിലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

  • ദന്ത ചികിത്സ വൈകിയത് മൂലം ആശുപത്രിയിലായത് പതിനായിരങ്ങൾ; ഇസ്ലാമോഫോബിയ പ്രതിരോധിക്കാൻ പ്രത്യേക ഉദ്യോഗസ്ഥൻ: ഓസ്‌ട്രേലിയ പോയവാരം

    05/10/2024 Duración: 06min

    ഓസ്‌ട്രേലിയയിൽ ഇക്കഴിഞ്ഞയാഴ്ചയുണ്ടായ ഏറ്റവും പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍...

  • ഓസ്ട്രേലിയയിലെ ഇറാൻ അംബാസിഡറെ പുറത്താക്കണമെന്ന് പ്രതിപക്ഷനേതാവ്; പറ്റില്ലെന്ന് പ്രധാനമന്ത്രി

    04/10/2024 Duración: 03min

    2024 ഒക്ടോബര്‍ നാലിലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

  • മാതാപിതാക്കളെ നാട്ടില്‍ തനിച്ചാക്കിയുള്ള പ്രവാസം എത്രത്തോളം മനസിനെ അലട്ടുന്നുണ്ട്? ചില ഓസ്‌ട്രേലിയന്‍ മലയാളികള്‍ മനസ് തുറക്കുന്നു...

    04/10/2024 Duración: 13min

    ജന്മനാട്ടിൽ പ്രായമേറിയ മാതാപിതാക്കളെ തനിച്ചാക്കി പോരേണ്ടിവരുന്ന സാഹചര്യം കുടിയേറ്റ ജീവിതത്തിലെ ഏറ്റവും വേദനയേറിയ കാര്യമായി ഭൂരിഭാഗം പേരും കരുതാൻ വഴിയുണ്ട്. മാതാപിതാക്കളുടെ അരികിലായിരിക്കാൻ കഴിയാത്തത് ഏതെല്ലാം രീതിയിൽ ബാധിക്കുന്നു എന്നതിനെക്കുറിച്ച് ചില ഓസ്‌ട്രേലിയൻ മലയാളികളുടെ ചിന്തകൾ കേൾക്കാം. ഒപ്പം, ഈ വിഷയം ടെഡ് എക്സ് എന്ന പ്രമുഖ പ്ലാറ്റുഫോമിൽ അവതരിപ്പിക്കാൻ അവസരം ലഭിച്ചതിനെക്കുറിച്ച് ഓസ്‌ട്രേലിയൻ മലയാളി വിവരിക്കുന്നതും കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്ന്.

  • ‘വില കൂട്ടില്ല പക്ഷെ അളവ് കുറയ്ക്കും’; സൂപ്പർമാർക്കറ്റുകളുടെ തട്ടിപ്പിനെതിരെ നടപടിയുമായി സർക്കാർ

    03/10/2024 Duración: 03min

    2024 ഒക്ടോബര്‍ മൂന്നിലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

  • നിങ്ങളെ ഒരു മാഗ്പൈ കൊത്താൻ വന്നാൽ എന്തു ചെയ്യും?; ഓസ്ട്രേലിയയിൽ പലരുടെയും പേടി സ്വപ്നമായ ഈ പക്ഷിയെ അറിയാം

    03/10/2024 Duración: 08min

    ഓസ്ട്രേലിയയിൽ മാഗ്പൈ പക്ഷികളുടെ ആക്രമണം രൂക്ഷമാകുന്ന കാലമാണ് വസന്തകാലം. ഓഗസ്റ്റ് മുതൽ ഒക്ടോബർ വരെയുള്ള ഈ കാലത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും...

  • സിഡ്‌നിയിലെ പലസ്തീന്‍ അനുകൂല റാലിക്ക് അനുമതി നല്‍കാനാവില്ലെന്ന് പൊലിസ്; സുരക്ഷാ ആശങ്കയെന്ന് വിശദീകരണം

    02/10/2024 Duración: 04min

    2024 ഒക്ടോബര്‍ രണ്ടിലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

  • ശരീര സൗന്ദര്യ മത്സരത്തില്‍ ഓസ്‌ട്രേലിയന്‍ ദേശീയ ചാംപ്യനായി മലയാളി

    02/10/2024 Duración: 20min

    പുരുഷന്‍മാരുടെ ശരീര സൗന്ദര്യമത്സരത്തില്‍ ഓസ്‌ട്രേലിയന്‍ ദേശീയ ചാംപ്യനായിരിക്കുകയാണ് മെല്‍ബണ്‍ മലയാളിയായ വിബി ചന്ദ്രന്‍. 40 വയസിനു മേല്‍ പ്രായമുള്ളവരുടെ മാസ്റ്റേഴ്‌സ് വിഭാഗത്തിലാണ് വിബി ചാംപ്യനായത്. എങ്ങനെയാണ് ഈ നേട്ടത്തിലേക്ക് എത്തിയതെന്നും, അതിനായി ഏതു തരം പരിശീലനമാണ് നടത്തിയതെന്നും വിബി ചന്ദ്രന്‍ എസ് ബി എസ് മലയാളത്തോട് വിശദീകരിക്കുന്നത് കേള്ക്കാം.

  • ഒരോദിവസവും ബ്രസ്റ്റ് ക്യാൻസർ ബാധിച്ച് മരിക്കുന്നത് 9 ഓസ്ട്രേലിയക്കാർ; സ്തനാർബുദ പരിശോധനയുടെ പ്രാധാന്യമറിയാം

    02/10/2024 Duración: 07min

    സ്തനാർബുദ ബോധവൽക്കരണത്തിനായി മാറ്റി വെച്ചിരിക്കുന്ന മാസമാണ് ഒക്ടോബർ. സ്തനാർബുദ പരിശോധനയുടെ പ്രധാന്യത്തെപ്പറ്റിയും, ഓസ്ട്രേലിയയിൽ ലഭ്യമായ സൗകര്യങ്ങളെക്കുറിച്ചും കാൻബറിയിൽ ജി.പിയായി പ്രവർത്തിക്കുന്ന ഡോ.ചിഞ്ചു ആൻ വർഗ്ഗീസ് വിശദീകരിക്കുന്നത് കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും...

  • സിഡ്‌നിയിലും മെല്‍ബണിലും ഹിസ്ബുള്ള പതാകകള്‍ വീശിയതിനെക്കുറിച്ച് അന്വേഷണം; പൗരന്‍മാരല്ലെങ്കില്‍ വിസ റദ്ദാക്കും

    01/10/2024 Duración: 05min

    2024 ഒക്ടോബര്‍ ഒന്നിലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

  • ബലാത്സംഘം നേരിട്ട സ്ത്രീകൾക്ക് വൈദ്യ പരിശോധനക്കായി 9 മണിക്കൂറിലേറെ കാത്തിരിക്കേണ്ടി വന്നെന്ന് റിപ്പോർട്ട്

    30/09/2024 Duración: 03min

    2024 സെപ്റ്റംബര്‍ 30ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

  • ഓസ്ട്രേലിയയിൽ ഇന്ത്യക്കാർക്കുള്ള Work and Holiday വിസ: രജിസ്ട്രേഷൻ നാളെ തുടങ്ങും

    30/09/2024 Duración: 08min

    ഇന്ത്യക്കാർക്കായുള്ള വർക്ക് ആൻഡ് ഹോളിഡേ വിസയുടെ രജിസ്ട്രേഷൻ ഒക്ടോബർ 1ന് ആരംഭിക്കുന്നു. രജിസ്ട്രേഷൻ നടപടികൾ എങ്ങനെയെന്ന് അറിയാം, മുകളിലെ പ്ലയറിൽ നിന്നും...

  • പോക്കറ്റ് കാലിയാകാതെ എങ്ങനെ ഷോപ്പിംഗ് നടത്താം?: സൂപ്പർമാർക്കറ്റുകളെക്കുറിച്ചുള്ള അന്വേഷണ റിപ്പോർട്ടിൻറെ വിശദാംശങ്ങൾ

    30/09/2024 Duración: 08min

    കോൾസും വൂൾവർത്സുമടക്കമുള്ള സൂപ്പർമാർക്കറ്റുകൾ ഡിസ്കൗണ്ടിൻറെ പേരിൽ ജനങ്ങളെ കബളിപ്പിക്കുകയാണെന്ന നിരവധി റിപ്പോർട്ടുകൾ അടുത്തിടെ പുറത്തുവന്നിരുന്നു. സൂപ്പർ മാർക്കറ്റുകളിൽ നിന്ന് സാധനങ്ങൾ വാങ്ങുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണമെന്നും, സൂപ്പർമാർക്കറ്റുകൾക്കെതിരെ പുറത്ത് വന്നിരിക്കുന്ന റിപ്പോർട്ടുകളുടെ ഉള്ളടക്കം എന്തൊണെന്നും കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും...

  • നാണയപ്പെരുപ്പം കുറഞ്ഞു; എങ്കിലും പലിശ കുറയില്ല - കാരണം അറിയാം

    29/09/2024 Duración: 07min

    ഓസ്‌ട്രേലിയയിലെ നാണയപ്പെരുപ്പം 2.7 ശതമാനമായി കുറഞ്ഞു. എന്നാല്‍ ബാങ്കിംഗ് പലിശനിരക്ക് കുറയ്ക്കാന്‍ ഈ മാറ്റം സഹായിക്കില്ല എന്നാണ് റിസര്‍വ് ബാങ്കും സാമ്പത്തിക വിദഗ്ധരും ചൂണ്ടിക്കാട്ടുന്നത്. എന്തുകൊണ്ടാണ് അത് എന്ന് കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...

  • നെഗറ്റീവ് ഗിയറിംഗ് വെട്ടിക്കുറയ്ക്കൽ വീണ്ടും ചർച്ചയാകുന്നു; ജനത്തെ വിഡ്ഢികളാക്കരുതെന്ന് സൂപ്പർമാർക്കറ്റുകളോട് പ്രധാനമന്ത്രി: ഓസ്‌ട്രേലിയ പോയവാരം

    28/09/2024 Duración: 07min

    ഓസ്‌ട്രേലിയയിൽ ഇക്കഴിഞ്ഞയാഴ്ചയുണ്ടായ ഏറ്റവും പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍...

  • നെഗറ്റീവ് ഗിയറിംഗിൽ പരിശോധനക്ക് നിർദ്ദേശിച്ചിട്ടുണ്ടെന്ന് ട്രഷറർ; സാധാരണ നടപടിയെന്നും വിശദീകരണം

    27/09/2024 Duración: 02min

    2024 സെപ്റ്റംബര്‍ 27ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

  • ഓസ്‌ട്രേലിയന്‍ കാടും മേടും കയറാം: മലയാളി ഹൈക്കിംഗ് സംഘത്തിനൊപ്പം ഒരു യാത്ര...

    27/09/2024 Duración: 07min

    ഓസ്‌ട്രേലിയന്‍ പ്രകൃതിയെ അടുത്തറിയാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗങ്ങളിലൊന്നാണ് ബുഷ് വാക്കിംഗ്, അല്ലെങ്കില്‍ ഹൈക്കിംഗ്. ഒട്ടേറെ ഹൈക്കിംഗ് കൂട്ടായ്മകളാണ് ഓസ്‌ട്രേലിയയിലുള്ളത്. അത്തരത്തില്‍ സിഡ്‌നിയിലുള്ള ഒരു മലയാളി ഹൈക്കിംഗ് സംഘത്തിന്റെ യാത്രാ വിശേഷങ്ങള്‍ കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...

página 40 de 47