Sinopsis
Listen to interviews, features and community stories from the SBS Radio Malayalam program, including news from Australia and around the world. - ,
Episodios
-
GP യെ കാണാനുള്ള ഫീസ് കൂടും; NSWൽ 15 ഡോളർ വരെ കൂടാം
07/02/2024 Duración: 04min2024 ഫെബ്രുവരി ഏഴിലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം.
-
ചാന്ദ്ര പുതുവർഷം ആഘോഷിക്കാൻ വേറിട്ട വിഭവം: ഇടിയപ്പം കൊണ്ടുള്ള ചൈനീസ് നൂഡിൽസ്
07/02/2024 Duración: 15minലോകമെങ്ങും ചൈനീസ് പുതുവർഷം, അഥവാ ചാന്ദ്രപുതുവർഷം, ആഘോഷിക്കുമ്പോൾ, മലയാളികൾക്ക് സ്വന്തം വിഭവം ചൈനീസ് രീതിയിൽ തയ്യാറാക്കാവുന്ന ഒരു പാചകക്കുറിപ്പാണ് ഇത്. ഇടിയപ്പം കൊണ്ട് ചൈനീസ് നൂഡിൽസ്. കെയിൻസിലെ ഷെഫ് ഫ്ലുവർ ലിറ്റൻ അവതരിപ്പിക്കുന്ന പാചകക്കുറിപ്പ് കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്..
-
പലിശ നിരക്ക് 4.35%ല്‍ നിലനിര്‍ത്തി; എന്നാല്‍ വീണ്ടുമൊരു വര്‍ദ്ധനവ് തള്ളിക്കളയേണ്ടെന്ന് റിസര്‍വ് ബാങ്ക്
06/02/2024 Duración: 04min2024 ഫെബ്രുവരി ആറിലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം.
-
How to start your small business in Australia - ഓസ്‌ട്രേലിയയില്‍ ഒരു ചെറുകിട ബിസിനസ് തുടങ്ങുന്നത് എങ്ങനെ? അറിയേണ്ട അടിസ്ഥാന കാര്യങ്ങള്‍...
06/02/2024 Duración: 10minStarting a business in Australia has several advantages. These include support for innovation, entrepreneurship, and small business growth through infrastructure, a skilled workforce, government initiatives, grants, funding, and tax incentives. - ചെറുകിട ബിസിനസ് തുടങ്ങാന്‍ നിരവധി ആനുകൂല്യങ്ങളും ഗ്രാന്റുകളുമെല്ലാം നല്‍കുന്ന രാജ്യമാണ് ഓസ്‌ട്രേലിയ. എന്നാല്‍ അറിഞ്ഞിരിക്കേണ്ട നിരവധി അടിസ്ഥാന കാര്യങ്ങളുമുണ്ട്. അതേക്കുറിച്ച് കേള്‍ക്കാം, ഓസ്‌ട്രേലിയന്‍ വഴികാട്ടിയുടെ ഈ എപ്പിസോഡില്‍
-
ഓസ്‌ട്രേലിയന്‍ തൊഴില്‍വിപണി കരുത്താര്‍ജ്ജിക്കുന്നതായി റിപ്പോര്‍ട്ട്; തൊഴില്‍ പരസ്യങ്ങള്‍ കൂടി
05/02/2024 Duración: 03min2024 ഫെബ്രുവരി അഞ്ചിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
-
ജോലി സമയത്തിന് ശേഷവും മാനേജരുടെ ഫോണ്‍ വരാറുണ്ടോ? ഇത് നിയമവിരുദ്ധമാക്കാന്‍ പുതിയ ബില്ല്
05/02/2024 Duración: 05minജോലി സമയത്തിന് ശേഷവും തൊഴില്‍സ്ഥലത്ത് നിന്ന് ഫോണ്‍കോളുകളും ഇമെയിലുകളുമെല്ലാം വരുന്നത് പതിവാണ്. ഇതിലൂടെ ഓസ്‌ട്രേലിയക്കാര്‍ക്ക് ജീവിതത്തില്‍ നിന്ന് നിരവധി മണിക്കൂറുകള്‍ നഷ്ടമാകുന്നതായാണ് ഓസ്‌ട്രേലിയ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പഠനം ചൂണ്ടിക്കാട്ടുന്നത്. ജോലി സമയത്തിന് ശേഷം തൊഴില്‍സ്ഥലവുമായുള്ള ആശയവിനിമയം ഒഴിവാക്കണം എന്നത് ഉള്‍പ്പെടെയുള്ള ഭേദഗതികളുമായി പാര്‍ലമെന്റില്‍ അടുത്തയാഴ്ച പുതിയ ബില്ല് അവതരിപ്പിക്കും. അതേക്കുറിച്ച് കേള്‍ക്കാം.
-
അധ്യാപക ക്ഷാമം രൂക്ഷം: ഓസ്ട്രേലിയയിലേക്ക് അധ്യാപകർക്ക് കുടിയേറാൻ എളുപ്പമാണോ?
03/02/2024 Duración: 10minഓസ്‌ട്രേലിയയിൽ സ്കൂൾ അധ്യാപകരുടെ കുറവ് മൂലം കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്. അധ്യാപകർക്ക് ഓസ്‌ട്രേലിയയിലേക്ക് കുടിയേറാൻ എന്തെല്ലാം കടമ്പകൾ കടക്കണം എന്ന കാര്യം വിശദീകരിക്കുകയാണ് മെൽബണിൽ ഓസ്റ്റ് മൈഗ്രേഷൻ ആൻഡ് സെറ്റിൽമെന്റ് സർവീസസിൽ മൈഗ്രേഷൻ ഏജന്റായ എഡ്‌വേഡ് ഫ്രാൻസിസ്. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
-
പുതിയ മൂന്നാം ഘട്ട നികുതി ഇളവുകൾ പ്രതിപക്ഷം പിന്തുണയ്‌ച്ചേക്കുമെന്ന് സൂചന
02/02/2024 Duración: 03min2024 ഫെബ്രുവരി രണ്ടിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
-
2025ൽ പലിശ നിരക്ക് 2.85% വരെ കുറയാം; പ്രതീക്ഷ നൽകുന്ന പ്രവചനങ്ങളുമായി ബാങ്കുകൾ
02/02/2024 Duración: 03min2024ൽ റിസർവ് ബാങ്ക് പലിശ കുറയ്ക്കുമോ? എന്താണ് പ്രമുഖ ബാങ്കുകൾ പ്രവചിക്കുന്നത് എന്ന് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
-
പലിശ നിരക്ക് കുറയ്ക്കണമെന്ന ആവശ്യവുമായി ക്വീൻസ്ലാൻറ് പ്രീമിയർ; RBA യോഗം അടുത്തയാഴ്ച
01/02/2024 Duración: 03min2024 ഫെബ്രുവരി ഒന്നിലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാനപ്പെട്ട വാര്‍ത്തകള്‍ കേള്‍ക്കാം...
-
കുട്ടികൾ സ്കൂളിൽ 'ബുള്ളിയിങ്' നേരിടുന്നുണ്ടോ? മാതാപിതാക്കൾക്ക് എങ്ങനെ സഹായിക്കാൻ കഴിയും...
01/02/2024 Duración: 11minസ്കൂളുകളിൽ കുട്ടികൾ നേരിടുന്ന 'ബുള്ളിയിങ്' പോലുള്ള പ്രശനങ്ങൾ എന്താണെന്നും അവ നേരിടാൻ മാതാപിതാക്കൾക്ക് എന്ത് ചെയ്യാനാകും എന്നതും അധ്യാപകരും സൈക്കോളജിസ്റ്റും പറയുന്നത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്നും...
-
ക്രെഡിറ്റ് കാർഡ് ഇടപാടിന് സർചാർജ് ഈടാക്കാമോ? ഓസ്ട്രേലിയയിലെ നിയമങ്ങൾ അറിയാം...
31/01/2024 Duración: 05minഓസ്ട്രേലിയയിൽ ക്രെഡിറ്റ് കാർഡ് ഡെബിറ്റ് കാർഡ് എന്നിവ ഉപയോഗിക്കുമ്പോൾ അധിക ചാർജ് ഈടാക്കാമോ? വിശദാംശങ്ങൾ കേൾക്കാം
-
പണപ്പെരുപ്പം 4.1% ലേക്ക് കുറഞ്ഞു; പലിശ കുറയാനുള്ള സാധ്യത കൂടി
31/01/2024 Duración: 02min2024 ജനുവരി 31ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാനപ്പെട്ട വാര്‍ത്തകള്‍ കേള്‍ക്കാം.
-
മൂന്ന് മണിക്കൂറില്‍ 300mm മഴ: തെക്കുകിഴക്കന്‍ ക്വീന്‍സ്ലാന്റിന്റെ പല ഭാഗങ്ങളും വെള്ളപ്പൊക്കത്തില്‍ മുങ്ങി
30/01/2024 Duración: 04min2024 ജനുവരി 30ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
How to find a job in Australia? - ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയശേഷം എങ്ങനെ ഒരു ജോലി കണ്ടെത്താം? അറിയേണ്ട അടിസ്ഥാനകാര്യങ്ങള്‍...
30/01/2024 Duración: 11minIn Australia, most job opportunities aren't openly advertised, so to find work, we must understand the Australian labour market and create our own opportunities. Tapping into the hidden job market and learning about migrant employment services can help break down the barriers to employment. - ഓസ്‌ട്രേലിയയില്‍ നല്ലൊരു ഭാഗം ജോലി വേക്കന്‍സികളും പരസ്യം ചെയ്യപ്പെടാറില്ല. അതുകൊണ്ടുതന്നെ, ജോലി കണ്ടെത്താന്‍ തൊഴില്‍വിപണിയെക്കുറിച്ച് നന്നായി അറിയേണ്ടതുണ്ട്. ഓസ്‌ട്രേലിയന്‍ തൊഴില്‍ വിപണിയില്‍ പുതിയ കുടിയേറ്റക്കാര്‍ക്ക് എങ്ങനെ ജോലി കണ്ടെത്താമെന്ന് കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...
-
ചൈൽഡ് കെയർ ഫീസ് കൂടുന്നത് നാണയപ്പെരുപ്പത്തേക്കാൾ ഉയർന്ന നിലയിൽ; സബ്‌സിഡി അപര്യാപ്തമെന്നു റിപ്പോർട്ട്
29/01/2024 Duración: 04min2024 ജനുവരി 29ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാനപ്പെട്ട വാര്‍ത്തകള്‍ കേള്‍ക്കാം.
-
മഴയും വെള്ളപ്പൊക്കവും കൂടിയതോടെ കൊതുക് പെരുകുന്നു; ഓസ്ട്രേലിയയിൽ കൊതുക് പരത്തുന്ന രോഗങ്ങളെക്കുറിച്ചറിയാം
29/01/2024 Duración: 13minഓസ്ട്രേലിയയിൽ മഴയും വെള്ളപ്പൊക്കവും കൂടിയതോടെ കൊതുകുകളും പെരുകുന്നു എന്നാണ് മുന്നറിയിപ്പ്. ഓസ്‌ട്രേലിയയിൽ കൊതുക് പരത്തുന്ന രോഗങ്ങളെക്കുറിച്ച് മെൽബണിൽ ജിപിയായ ഡോ പ്രതാപ് ജോൺ ഫിലിപ്പ് വിശദീകരിക്കുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
-
ഓസ്‌ട്രേലിയയുടെ വിവിധ സ്ഥലങ്ങളിൽ അധിനിവേശ ദിന റാലികൾ; ആയിരക്കണക്കിന് പേർ പങ്കെടുത്തു
26/01/2024 Duración: 03min2024 ജനുവരി 26ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാനപ്പെട്ട വാര്‍ത്തകള്‍ കേള്‍ക്കാം.
-
പൗരത്വം പ്രധാനമന്ത്രിയില്‍ നിന്ന്: ഓസ്‌ട്രേലിയ ഡേ സ്‌പെഷ്യല്‍ ആഘോഷമാക്കി കാന്‍ബറ മലയാളി
26/01/2024 Duración: 11minഈ ഓസ്‌ട്രേലിയ ഡേയില്‍ 15,000ലേറെ പേരാണ് ഓസ്‌ട്രേലിയന്‍ പൗരത്വം സ്വീകരിച്ചത്. കാന്‍ബറയില്‍ പ്രധാനമന്ത്രി ആന്തണി അല്‍ബനീസിയില്‍ നിന്ന് നേരിട്ട് പൗരത്വം സ്വീകരിച്ചതില്‍ ഒരു മലയാളിയുമുണ്ടായിരുന്നു. കാന്‍ബറ മലയാളിയായ ജോബി സിറിയക് ഈ അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നു...
-
ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ച്, ഓസ്ട്രേലിയൻ പൗരത്വമെടുക്കാൻ എന്താണ് പ്രചോദനം?
25/01/2024 Duración: 11minഇന്ത്യ ഇരട്ട പൗരത്വം അനുവദിക്കാത്ത സാഹചര്യത്തിൽ ഓസ്‌ട്രേലിയൻ പൗരത്വം സ്വീകരിക്കുന്നവർക്ക് ഇന്ത്യൻ പൗരത്വം നഷ്ടമാകും. എന്നിട്ടും ഓസ്‌ട്രേലിയൻ പൗരത്വം സ്വീകരിക്കാൻ എന്താണ് പ്രചോദനമാകുന്നത് എന്ന് ഓസ്‌ട്രേലിയയുടെ വിവിധ ഭാഗങ്ങളിലുള്ളവരോട് എസ് ബി എസ് മലയാളം അന്വേഷിക്കുന്നു. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.